മനുഷ്യന്‍ കണ്ടുപഠിക്കട്ടെ ഈ പക്ഷിയുടെ സ്‌നേഹം

loveഎല്ലാവര്‍ക്കും അവരുടെ ജീവന്‍ വലുതാണ്. മനുഷ്യരായാലും മൃഗങ്ങളായാലും ജീവന്‍ നഷ്ടപ്പെടുമെന്നു തോന്നിയാല്‍ അതു രക്ഷിക്കാന്‍ എതു മാര്‍ഗവും സ്വീകരിക്കും. അതുപോലെ നമ്മുടെ ജീവന്‍ രക്ഷിക്കുന്നവരോടു നമുക്കു വലിയ സ്‌നേഹവും നന്ദിയും ഉണ്ടാകാറുണ്ട്. ഇത്തരത്തില്‍ മൃഗങ്ങള്‍ക്കും തന്റെ ജീവന്‍ രക്ഷിക്കുന്നവരോട് എന്നും സ്‌നേഹം ഉണ്ടാകുമെന്നതിനു തെളിവാണു ഡോര്‍സെറ്റിലുള്ള അബോട്‌സ്ബറി സ്വാനറിയിലെ ഈ അരയന്നം.

തന്റെ ജീവന്‍ രക്ഷിച്ച റിച്ചാര്‍ഡ് വൈസിനെ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടപ്പോളും അരയന്നം ഓര്‍ത്തിരിക്കുകയും സ്‌നേഹത്തോടുകൂടി കെട്ടിപ്പിടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുകയാണ്.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ടെലിവിഷന്‍ പരിപാടിയുമായി ബന്ധപ്പെട്ടാണു റിച്ചാര്‍ഡ് ഡോര്‍സെറ്റിലെത്തിയത്. പറക്കുന്നതിനിടയില്‍ കമ്പിവേലിയില്‍ തട്ടി പരിക്കു പറ്റിയ നിലയില്‍ കണ്ട അരയന്നത്തെ രക്ഷിച്ച അദ്ദേഹം അതിന് ആവശ്യമായ ചികിത്സകള്‍ നല്‍കി. പിന്നീട് അരയന്നത്തെ ഒരു സംരക്ഷണ കേന്ദ്രത്തിലാക്കിയതിനു ശേഷമാണു റിച്ചാര്‍ഡ് മടങ്ങിയത്.

വര്‍ഷങ്ങള്‍ക്കുശേഷം ഡോര്‍സെറ്റിലെത്തിയ റിച്ചാര്‍ഡിനെ കണ്ടപ്പോള്‍ കൊച്ചുകുട്ടികളെ പോലെയായിരുന്ന അരയന്നത്തിന്റെ പ്രകടനം. തന്റെ ശരീരത്തില്‍ മിനിറ്റുകളോളം അരയന്നം കെടിപിടിച്ചിരുന്നുവെന്നും പക്ഷിയുടെ സ്‌നേഹം തന്നെ അത്ഭുതപ്പെടുത്തിയെന്നും റിച്ചാര്‍ഡ് പറഞ്ഞു.

Related posts