മനുഷ്യരെ സ്‌നേഹിക്കുന്ന തലമുറ വളര്‍ന്നുവരണം: പ്രതിഭാഹരി എംഎല്‍എ

klm-prathibhaകരുനാഗപ്പള്ളി: പുതിയ തലമുറയില്‍ സമൂഹത്തിന് വലിയ പ്രതീക്ഷയാണുള്ളതെന്ന് യു.പ്രതിഭാഹരി എംഎല്‍എ.ഡിവൈഎഫ്‌ഐ കരുനാഗപ്പള്ളി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാസാഹാഹ്നം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍.നിര്‍മാണം പൂര്‍ത്തീകരിച്ചാലുടന്‍ ഇടിഞ്ഞു വീഴുന്ന പാലങ്ങള്‍ നിര്‍മിക്കുന്ന എഞ്ചീനീയര്‍മാരും ചികിത്സ തേടിയെത്തുന്ന രോഗികളോട് മനുഷ്യത്വമില്ലാതെ പെരുമാറുന്ന ഡോക്ടര്‍മാരുമല്ല നമുക്ക് വേണ്ടത്.

മനുഷ്യനെ സ്‌നേഹിക്കുന്ന പുതിയ തലമുറയാണ് വളര്‍ന്നു വരേണ്ടത്.ചുറ്റുപാടും നിന്ന് മദ്യവും മയക്കുമരുന്നും മാടി വിളിയ്ക്കുമ്പോള്‍ വേണ്ടെന്നു പറയുവാനും പ്രതിരോധിക്കുവാനുമുള്ള കരുത്തള്ളവരായി യുവാക്കള്‍ വളര്‍ന്നുവരണമെന്നും അവര്‍ പറഞ്ഞു. മികവ് 2016 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മേഖലാപ്രസിഡന്റ് കെ.ആര്‍.രജ്ഞിത്ത് അധ്യക്ഷതവഹിച്ചു.സിപിഎം ജില്ലാ സെക്രട്ടറിയേ റ്റംഗം പി.ആര്‍.വസന്തന്‍, ഏരിയാ സെക്രട്ടറി പി.കെ.ബാലചന്ദ്രന്‍,ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് അരുണ്‍ബാബു, ബ്രിജിത്ത്, സജീവന്‍, രാജേഷ്,ഷെഫീഖ്,വിപിന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts