മന്ത്രിസ്ഥാനം വീതംവയ്ക്കണമെന്ന ചര്‍ച്ച പാര്‍ട്ടിയില്‍ ഒരുഘട്ടത്തിലും ഉണ്ടായിട്ടില്ല; തോമസ് ചാണ്ടി മന്ത്രിയാവില്ലെന്നു ശരത് പവാര്‍

sarathമുംബൈ: രണ്ടര വര്‍ഷത്തിനു ശേഷം താന്‍ മന്ത്രിയാകുമെന്ന തോമസ് ചാണ്ടിയുടെ പ്രസ്താവന എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ തള്ളി. മന്ത്രിസ്ഥാനം വീതംവയ്ക്കണമെന്ന ചര്‍ച്ച പാര്‍ട്ടിയില്‍ ഒരുഘട്ടത്തിലും ഉണ്ടായിട്ടില്ല. അഞ്ച് വര്‍ഷവും എല്‍ഡിഎഫ് സര്‍ക്കാരില്‍ പാര്‍ട്ടിയുടെ മന്ത്രിയായി എ.കെ. ശശീന്ദ്രന്‍ തുടരും. പാര്‍ട്ടി ഏകകണ്ഠമായാണു ശശീന്ദ്രനെ മന്ത്രിയായി തെരഞ്ഞെടുത്തത്. തോമസ് ചാണ്ടി അഞ്ച് വര്‍ഷം പാര്‍ട്ടിയുടെ പാര്‍ലമെന്ററി നേതാവായിരിക്കും. എന്തുകൊണ്ടാണ് ഇത്തരം ഒരു വിവാദം ഉണ്ടായതെന്ന് അറിയില്ലെന്നും ശരത് പവാര്‍ പറഞ്ഞു.

Related posts