മന്ത്രി ബാബുവിനെതിരേ സിബിഐ അന്വേഷണം തേടി, വിധി ചൊവ്വാഴ്ച

babuതൃശൂര്‍: എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരായ ബാര്‍ കോഴ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി മാര്‍ച്ച് ഒന്നിനു വിധി പ്രസ്താവിക്കും. ബാബുവിനെതിരേ എഫ്്‌ഐആര്‍ ഫയല്‍ ചെയ്യണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവു സ്‌റ്റേ ചെയ്തിരുന്ന ഹൈക്കോടതിയില്‍ ഇന്നലെ കേസ് പരിഗണിച്ചപ്പോഴാണു സിബിഐ അന്വേഷണം വേണമെന്ന ആവശ്യം എതിര്‍ഭാഗം അഭിഭാഷകന്‍ ഉന്നയിച്ചത്.

ത്വരിതാന്വേഷണത്തിന് അനുവദിച്ച 44 ദിവസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് തൃശൂര്‍ വജിലന്‍സ് കോടതി നിശിത വിമര്‍ശനങ്ങളോടെ എഫ്‌ഐആര്‍ സഹിതം കേസ് ഫയല്‍ ചെയ്യണമെന്ന് ഉത്തരവിട്ടിരുന്നത്. പൊതുതാല്‍പര്യ വ്യവഹാരിയായ ജോര്‍ജ് വട്ടുകുളത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവു പുറപ്പെടുവിച്ചത്. ഇന്നലെ കേസ് പരിഗണിച്ച ഹൈക്കോടതിയില്‍ സംസ്ഥാന വിജിലന്‍സ് വകുപ്പിന്റെ ത്വരിതാന്വേഷണം നടക്കുന്നുണ്ടെങ്കിലും സിബിഐ അന്വേഷണം വേണമെന്നു ജോര്‍ജ് വട്ടുകുളത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു.

Related posts