മന്ദം ജംഗ്ഷനിലെ നടുറോഡിലെ കച്ചവടം: പരിഹാര നടപടി തുടങ്ങി

pkd-kachavadomവടക്കഞ്ചേരി: ടൗണില്‍ നടുറോഡില്‍ നടത്തുന്ന കച്ചവടത്തിന് പരിഹാരമായി തുടങ്ങി. സ്റ്റേഷനില്‍ പുതിയ പോലീസ് ഉദ്യോഗസ്ഥര്‍ ചാര്‍ജെടുത്തതോടെയാണ് വാഹനങ്ങള്‍ക്കും ഫുട്പാത്തുകള്‍ കാല്‍നടയാത്രക്കാര്‍ക്കുമായി സൗകര്യപ്പെടാന്‍ തുടങ്ങിയത്. ഇപ്പോള്‍ ടൗണില്‍ മന്ദം ജംഗ്ഷനില്‍ റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടുള്ള കച്ചവടം കുറഞ്ഞു. നേരത്തെ റോഡിന്റെ മധ്യഭാഗം വരെയായിരുന്നു വാഹനങ്ങള്‍ നിര്‍ത്തിയുള്ള കച്ചവടം നടന്നിരുന്നത്. ഇതുമൂലം ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് കടന്നുപോകാനാകാതെയും ടൗണിലെത്തുന്ന നൂറുകണക്കിനു ജനങ്ങള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടായിരുന്നു.

സിഐ വി.എ.ഉല്ലാസ്, എസ്‌ഐ വിപിന്‍ കെ.വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ടൗണില്‍ ശുചീകരണം തുടങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റും ക്ലീന്‍ ടൗണ്‍പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഇതിനുള്ള നടപടികളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ടൗണിലെ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗിന് നിയന്ത്രണം കൊണ്ടുവരുന്നതിനൊപ്പം യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് ടൗണില്‍ ടുവേ ബസ് സര്‍വീസും ആരംഭിക്കണം.

Related posts