ഒളിമ്പിക് ദീപം ഫ്രാൻസിലെത്തി
മാഴ്സെ: 2024 പാരീസ് ഒളിമ്പിക്സിന്റെ ദീപം ഫ്രഞ്ച് മണ്ണിലെത്തി. കനത്ത സുരക്ഷയ്ക്കു നടുവിൽ തെക്കൻ തുറമുഖ നഗരമായ മാഴ്സെയിലാണ് ഒളിന്പിക് ദീപമെത്തിയത്. 128 വർഷം പഴക്കമുള്ള മൂന്നു പായ്മരങ്ങളുള്ള കപ്പലിൽ ഗ്രീസിൽനിന്ന് 12 ദിവസത്തെ യാത്രയ്ക്കുശേഷം ഫ്രാൻസിന്റെ 2012 ലെ ഒളിന്പിക്സിൽ പുരുഷൻമാരുടെ 50 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ ചാന്പ്യൻ ഫ്ലോറന്റ് മാനൗഡുവാണ് ദീപം കരയിലെത്തിച്ചത്. ഇത് റിയോ 2016ലെ 400 മീറ്റർ ചാന്പ്യനായ പാരാലിന്പിക് ട്രാക്ക്...