കൊടുവായൂര്‍: മന്ദത്തുകാവ്-ആനപ്പുറം റോഡില്‍ മണ്ണില്‍ ദ്രവിക്കാത്ത കട്ടികൂടിയ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നത് പരിസര മലിനീകരണത്തിനു കാരണമാകുന്നതായി പരാതി. വാഹനങ്ങളുടെ അപ്പ്‌ഹോള്‍സറി നിര്‍മാണത്തിന് ഉപയോഗിച്ച കട്ടിയുള്ള വസ്തുക്കളാണ് ഈ മാലിന്യം.രണ്ടും മൂന്നും മീറ്റര്‍ നീളത്തിലുള്ള വേസ്റ്റുകളാണ് റോഡ് സൈഡില്‍ നിക്ഷേപിക്കുന്നത്. കാറ്റടിക്കുമ്പോള്‍ ഇതുവഴി സഞ്ചരിക്കുന്ന വാഹനങ്ങള്‍ ഇതില്‍ അകപ്പെട്ടു അപകടമുണ്ടാകാന്‍ സാധ്യത ഏറെയാണ്.
പുല്ലു തിന്നുതിനൊപ്പം ഈ മാലിന്യം നാല്‍ക്കാലികള്‍ അകത്താക്കുകയും ചെയ്യും. കൂട്ടികൂടിയ മാലിന്യം അകത്തുചെന്നാല്‍ നാല്‍ക്കാലികള്‍ക്ക് അപകട സാധ്യതയും ഏറെയാണ്. പഞ്ചായത്തുകളില്‍ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കാന്‍ പരസ്യം നല്കാറുണ്ടെങ്കിലും ഇതു പ്രാബല്യത്തില്‍ വരുത്താന്‍ ആരും നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.ഇത്തരം മാലിന്യങ്ങള്‍ കത്തിച്ച് നശിപ്പിക്കണമെന്നിരിക്കേ ഇതു അവഗണിച്ച് റോഡ്‌സൈഡില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.