മരങ്ങള്‍ വച്ചുപിടിപ്പിച്ചു പിണറായിയുടെ പ്രചാരണം

kkd-pinaraivijayanധര്‍മടം: ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു ധര്‍മടം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിണറായി വിജയന്റെ പ്രചാരണം. പ്ലാവ്, മാവ്, സപ്പോട്ട, ലക്ഷ്മിതരു തുടങ്ങിയവയാണു നട്ടുപിടിപ്പിച്ചത്. നാടിനെ കൊടുംചൂടിലാഴ്ത്തുന്ന വേനലിനു മരങ്ങളാണ് മറുപടിയെന്ന സന്ദേശം നല്കിയാണു മരങ്ങള്‍ നട്ടുപിടിപ്പിച്ചത്. ചക്കരക്കല്ല് വില്ലേജ് ഓഫീസ് പരിസരത്തു മരത്തൈ നട്ടായിരുന്നു തുടക്കം. മൗവ്വഞ്ചേരി, തലവില്‍, ചെമ്പിലോട്, കോയ്യോട്, പനോന്നേരി കനാല്‍പാലം, കോങ്ങാട്ട് പീടിക, കോട്ടൂര്‍ വായനശാല, പനച്ചിക്കാവ് എന്നിവിടങ്ങളിലും പിണറായി പര്യടനം നടത്തി.

കെ.കെ. രാഗേഷ് എംപി, സിപിഎം ജില്ലാകമ്മിറ്റിയംഗം കെ. ഭാസ്കരന്‍, അഞ്ചരക്കണ്ടി ഏരിയാസെക്രട്ടറി പി.കെ. ശബരീഷ്കുമാര്‍, എം.വി. അനില്‍കുമാര്‍, കെ.കെ. രാജന്‍, ഇ. ജനാര്‍ദനന്‍,എം.പി. ദാസന്‍ തുടങ്ങിയവര്‍ പിണറായിക്ക് ഒപ്പമുണ്ടായിരുന്നു. ഇന്നു മമ്മാക്കുന്ന് റോഡ്, മാവിലാക്കണ്ടി മുക്ക്, കടമ്പൂര്‍ പാട്യം വായനശാല, കടമ്പൂര്‍ വയല്‍, കടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരിസരം, കണേ്ടാത്ത് സ്കൂള്‍, എടക്കാട് റെയില്‍വേ ഗേറ്റ്, മുഴപ്പിലങ്ങാട് ലോക്കലിലെ പാച്ചാക്കര, കാര്യത്ത് രമേശന്‍ മന്ദിരം, സൗഹാര്‍ദ (3.30) റഹ്മാനിയപള്ളി(4) വി.പി. പരിസരം (4.30) പെരുമ്മല്‍ (5) എന്നിവിടങ്ങളില്‍ പര്യടനം നടത്തും. മൊയ്തുപ്പാലത്ത് വൈകുന്നേരം 5.30ന് സമാപനം.

Related posts