മരുന്നടി വിവാദം; മരിയ ഷറപ്പോവയ്ക്ക് വിലക്ക്

sp-sharapovaവാഷിംഗ്ടണ്‍: ടെന്നീസ് കോര്‍ട്ടിലെ മിന്നും താരം മരിയ ഷറപ്പോവ മരുന്നടി വിവാദത്തില്‍. 2006 മുതല്‍ താരം ഉത്തേജക മരുന്നു കഴിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പരിശോധനക്ക് വിധേയയായെന്നതിന് സ്ഥിരീകരണവുമായി താരംതന്നെ രംഗത്തെത്തി. അതേസമയം ശാരീരികമായ ചില പ്രശ്‌നങ്ങള്‍ക്ക് കുടുംബ ഡോക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് അതിനുള്ള മരുന്നാണ് കഴിച്ചിരുന്നത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മൈഡ്രോണേറ്റ് എന്ന മരുന്നാണ് താന്‍ കഴിച്ചിരുന്നത്. അതിന് മെല്‍ഡോണിയം എന്ന മറ്റൊരു പേരു കൂടിയുണ്‌ടെന്നോ അത് ഉത്തേജക മരുന്നിന്റെ ഇനത്തില്‍പ്പെടുന്നതാണെന്നോ തനിക്ക് അറിയില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.

പരിശോധനക്ക് വിധേയയാകണമെന്ന് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ അറിയിച്ചപ്പോഴാണ് മരുന്നിനേക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതെന്നും ഷറപ്പോവ പറഞ്ഞു.മാര്‍ച്ച് 12 മുതല്‍ ഷറപ്പോവയെ സസ്‌പെന്‍ഡ് ചെയ്യാനാണ് ടെന്നീസ് ഫെഡറേഷന്റെ തീരുമാനം. സംഭവത്തില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കുമെന്നും ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്‌നങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏല്‍ക്കുന്നുവെന്നും ഷറപ്പോവ പറഞ്ഞു.

Related posts