മരുമകളോട് അപമര്യാദ; മധ്യവയസ്കന്റെ കരണം അമ്മായിയമ്മ പൊട്ടിച്ചു;നാട്ടുകാര്‍ ഇടപെട്ടതോടെ ഇയാള്‍ സ്ഥലത്തുനിന്നു മുങ്ങി

ALP-PEDANAMകറുകച്ചാല്‍: മരുമകളോട് അപമര്യാദയായി പെരുമാറിയ മധ്യവയസ്കന്റെ കരണം അമ്മായിയമ്മ പുകച്ചു. നെടുംകുന്നം നീലംപാറക്കു സമീപം മൃതസംസ്കാര ചടങ്ങിനെത്തിയ മധ്യവയസ്കനാണ് അടിയുടെ ചൂടറിഞ്ഞത്. ജംഗ്ഷനിലുള്ള ചായക്കടയില്‍നിന്നു യുവതിയുടെ സമീപത്തെത്തിയ മധ്യവയസ്കന്‍ അശ്ലീലം പറയുകയായിരുന്നു. മകന്റെ ഭാര്യയോട് അസഭ്യം പറയുന്നതു കേട്ട അമ്മായിയമ്മ ഇയാളുടെ കരണത്തു പൊട്ടിച്ചു. തുടര്‍ന്ന് സംഭവസ്ഥലത്തു നാട്ടുകാര്‍ കൂടിയതോടെ ഇയാള്‍ സ്ഥലത്തുനിന്നു മുങ്ങി.

Related posts