മലയാളികളുടെ മാനം കളയാന്‍…! വിദേശവനിതയെ കടന്നാക്രമിച്ച 16 കാരനും യുവാവും അറസ്റ്റില്‍; സിനിമാ സ്‌റ്റൈലിലായിരുന്നു ആക്രമണമെന്ന് പോലീസ്

akarmamവിഴിഞ്ഞം: നടന്ന് പോകുകയായിരുന്ന വിദേശ വനിതയെ കടന്നാക്രമിച്ച് കടന്ന്കളഞ്ഞ 16 കാരനും യുവാവും അറസ്റ്റില്‍. ബൈക്ക് നമ്പര്‍ മറച്ച് വച്ച് സിനിമാ സ്‌റ്റൈലിലായിരുന്നു ആക്രമണമെന്ന് പോലീസ്. വിഴിഞ്ഞം മുക്കോല കുഴിപ്പള്ളം ഭാഗത്ത് എ.എം.ഭവനില്‍ അനു(20)വും,  അയല്‍ വാസിയായ 16 കാരനുമാണ് വിഴിഞ്ഞം പോലിസിന്റെ  പിടിയിലായത്.

ജര്‍മന്‍ സ്വദേശിനി ജാസ്മിന്‍ ജാക്വാലിന്‍ സുഹൃത്ത് കരോളിന്‍ എന്നിവരുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെ ചൊവ്വര ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. നടന്ന് പോകുകയായിരുന്ന വനിതകളെ ബൈക്കില്‍ വട്ടംകറക്കിയ സംഘം ജാസ്മിന്‍ ജാക്വലിനെ കടന്ന് പിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണം തുടര്‍ന്നതോടെ ഇവര്‍ മൊബൈലില്‍ ബൈക്കിന്‍റെ ചിത്രം എടുത്തു. നമ്പര്‍ പ്ലേറ്റ് മറച്ചുവച്ചിരുന്നുവെങ്കിലും അവ്യക്തമായി കണ്ട അക്ഷരങ്ങള്‍ കൂട്ടി വായിച്ച പോലീസ് ഇരുവരെയും വീട്ടില്‍ നിന്ന് പിടികൂടുകയായിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.ഇവരെ കോടതിയില്‍ ഹാജരാക്കി

Related posts