വാ​ഹ​ന​മി​ടി​ച്ച് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി മ​രി​ച്ച സം​ഭ​വം: കാ​ർ ക​സ്റ്റ​ഡി​യി​ൽ; അപകടം ഉണ്ടാക്കിയത് തന്‍റെ കാർ അല്ലെന്ന് ഉടമ;  മൊബൈയിൽ ലൊക്കേഷൻ പരിശോധിക്കുമെന്ന് പോലീസ്

പ​രി​യാ​രം: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി പി​ലാ​ത്ത​റ ചു​മ​ടു​താ​ങ്ങി​യി​ല്‍ വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യെ​ന്ന് സം​ശ​യി​ക്കു​ന്ന മാ​രു​തി റി​സ്റ്റ് കാ​ര്‍ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​റി​ന് ചി​ല കേ​ടു​പാ​ടു​ക​ള്‍ ക​ണ്ടെ​ങ്കി​ലും ചോ​ദ്യം ചെ​യ്യ​ലി​ല്‍ താ​ന്‍ അ​തു​വ​ഴി പോ​യി​ട്ടി​ല്ലെ​ന്നാ​ണ് കാ​റു​ട​മ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

ഇ​യാ​ളു​ടെ മൊ​ബൈ​ല്‍ ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ സൈ​ബ​ര്‍​സെ​ല്‍ വ​ഴി പ​രി​ശോ​ധി​ക്കു​മെ​ന്ന് പ​രി​യാ​രം എ​സ്‌​ഐ വി.​ആ​ര്‍.​വി​നീ​ഷ് പ​റ​ഞ്ഞു. മ​റ്റൊ​രു വാ​ഹ​ന​വും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി സൂ​ച​ന​യു​ണ്ട്. നെ​യ്യാ​റ്റി​ന്‍​ക​ര ഉ​ദ​യ​ന്‍​കു​ള​ങ്ങ​ര​യി​ലെ ശേ​ഖ​ര​ന്‍​നാ​യ​ർ-​കൃ​ഷ്ണ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ എ​സ്.​ഹ​രി​കു​മാ​ര്‍(42)​ആ​ണ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. പാ​പ്പി​നി​ശേ​രി-​പി​ലാ​ത്ത​റ കെ​എ​സ്ടി​പി റോ​ഡി​ല്‍ പി​ലാ​ത്ത​റ ചു​മ​ടു​താ​ങ്ങി​യി​ല്‍ വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി ഒ​ന്‍​പ​ത​ര​ക്കാ​യി​രു​ന്നു അ​പ​ക​ടം.

ചു​മ​ടു​താ​ങ്ങി​യി​ലെ പ​വി​ഴം സി​മ​ന്‍റ് ഡി​സൈ​ന്‍ വ​ര്‍​ക്‌​സ് ഉ​ട​മ​യാ​യ ഹ​രി​കു​മാ​ര്‍ 25 വ​ര്‍​ഷ​മാ​യി ഇ​വി​ടെ ജോ​ലി​ക്കാ​രോ​ടൊ​പ്പം വാ​ട​ക​ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. രാ​ത്രി പാ​ര്‍​സ​ല്‍ ഭ​ക്ഷ​ണം വാ​ങ്ങി റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​ക​വെ​യാ​ണ് ഹ​രി​കു​മാ​റി​നെ അ​ജ്ഞാ​ത​വാ​ഹ​നം ഇ​ടി​ച്ച​ത്. തെ​രു​വ് വി​ള​ക്കു​ക​ളി​ല്ലാ​ത്ത സ്ഥ​ല​മാ​യ​തി​നാ​ല്‍ റോ​ഡി​ല്‍ വീ​ണു​കി​ട​ക്കു​ന്ന​ത് പെ​ട്ടെ​ന്ന് ആ​രും ക​ണ്ടി​ല്ല. പി​ന്നീ​ട് അ​തു​വ​ഴി​വ​ന്ന വാ​ഹ​ന​യാ​ത്രി​ക​രാ​ണ് വി​വ​രം നാ​ട്ടു​കാ​രെ അ​റി​യി​ച്ച​ത്.

ഉ​ട​ന്‍ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ വ​ഴി​ക്ക് വെ​ച്ച് പ​രി​യാ​ര​ത്തേ​ക്ക് ത​ന്നെ തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു.

ഇ​വി​ടെ വെ​ന്‍റി​ലേ​റ്റ​റി​ല്‍ ക​ഴി​ഞ്ഞു​വ​ന്ന ഹ​രി​കു​മാ​ര്‍ ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. മ​ഞ്ജു എ​ന്ന ജ​ല​ജ​കു​മാ​രി​യാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: പാ​ര്‍​വ​തി, ശ്രീ​ല​ക്ഷ്മി. സ​ഹോ​ദ​ര​ങ്ങ​ള്‍: ഗോ​പ​കു​മാ​ര്‍, കൃ​ഷ്ണ​കു​മാ​ര്‍. മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ചെ​യ്ത​ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Related posts