മലയോരപ്രദേശങ്ങളിലേക്കു കെഎസ്ആര്‍ടിസി ബസുകള്‍ കുറവ്; യാത്രക്കാര്‍ ദുരിതത്തില്‍

ktm-ksrtcപാലക്കാട്: ജില്ലയിലെ മലയോരമേഖലയിലേക്ക് കെഎസ്ആര്‍ടിസി അധിക ബസ് സര്‍വീസുകള്‍ തുടങ്ങണമെന്ന ആവശ്യം ശക്തമായി. കാഞ്ഞിരപ്പുഴ, പാലക്കയം, തിരുവിഴാംകുന്ന്, എടത്തനാട്ടുകര, അട്ടപ്പാടി എന്നിവിടങ്ങളിലേക്കാണ് അധിക സര്‍വീസുകള്‍ തുടങ്ങേണ്ടത്. ഇതു കൂടാതെ അട്ടപ്പാടി കേന്ദ്രമാക്കി കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററും തുടങ്ങണം.

കെഎസ്ആര്‍ടിസി ദേശസാത്കരിച്ച അട്ടപ്പാടിയിലേക്ക് ഇപ്പോള്‍ യാത്രാക്ലേശം രൂക്ഷമാണ്. നല്ല തിരക്കുള്ള ഈ റൂട്ടില്‍ ഇടയ്ക്കിടെ ബസുകള്‍ റദ്ദാക്കുന്ന സാഹചര്യവും നിലനില്‍ക്കുന്നു. അട്ടപ്പാടിയിലേക്ക് ഇരുപതു മിനിറ്റ് ഇടവിട്ട് ബസുകള്‍ക്കു പെര്‍മിറ്റ് ഉണ്ടെങ്കിലും ഇവയൊന്നും ഓടാറില്ല. കെഎസ്ആര്‍ടിസി വന്നതോടെ സ്വകാര്യബസുകള്‍ക്ക് ഓടാനുമാകില്ല.

നാല്പത്തിരണ്ടോളം ഷെഡ്യൂളുകള്‍ ഇപ്പോഴുണ്ടെങ്കിലും 35 സര്‍വീസുകള്‍ മാത്രമേ ഓടുന്നുള്ളൂ. മണ്ണാര്‍ക്കാട് ഡിപ്പോയില്‍ നിന്നും സര്‍വീസുകള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പാലക്കയം, കോങ്ങാട് റൂട്ടുകളിലും ഗതാഗതതിരക്ക് ശക്തമാണ്. ഈ റൂട്ടുകളിലും കെഎസ്ആര്‍ടിസി തന്നെയാണ് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നത്. ഉപ്പുകുളം, എടത്തനാട്ടുകര മേഖലകളിലും ഇതുതന്നെയാണ് സ്ഥിതി. ബസുകളുടെ കുറവുമൂലം എംഎല്‍എമാരുടെ സര്‍വീസ് ബസുകള്‍ക്കും കുറവ് അനുഭവപ്പെടുന്നതായി പരാതിയുണ്ട്.

Related posts