17 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ബോളിവുഡ് താരങ്ങളായ മലൈകയും അര്‍ബാസും വിവാഹമോചിതരായത്. നടന്‍ അര്‍ജുന്‍ കപൂറുമായുള്ള മലൈകയുടെ അടുപ്പമായിരുന്നു വിവാഹമോചനത്തിന് കാരണമെന്നൊരു ഗോസിപ് ബോളിവുഡില്‍ പരന്നിരുന്നു. അടുത്തിടെയാണ് മലൈക വിവാഹമോചിതയായത്. വിവാഹമോചനത്തിന് ശേഷം മലൈക അര്‍ജുന്‍ കപൂറിനെ കാണാറുണ്ടെന്നാണ് വാര്‍ത്തകള്‍.
ഇതോടെ അര്‍ജുന്‍ കപൂറിന്റെ പിതാവ് ബോണി കപൂര്‍ ഒരു കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. മലൈകയുമായി അധികം അടുപ്പം വേണ്ടെന്നാണ് ബോണി കപൂറിന്റെ നിര്‍ദേശം. എന്തായാലും അച്ഛന്റെ നിര്‍ദേശം അര്‍ജുന്‍ കപൂര്‍ ശിരസാ വഹിച്ചതായാണ് ബോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍.