മല്ലപ്പള്ളി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ അന്തിമഘട്ട ജോലികള്‍ക്ക് മാര്‍ക്കര്‍ മനോഹരന്‍

alp-indorstadiumമല്ലപ്പള്ളി: 20 വര്‍ഷത്തിനിടയില്‍ കേരളത്തിലുടനീളം 500-ല്‍പരം കോര്‍ട്ടുകളും 200-ഓളം ട്രാക്കുകളും നിര്‍മിച്ച് ഖ്യാതിനേടിയ മാര്‍ക്കര്‍ മനോഹരനും സംഘ വും  മല്ലപ്പള്ളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മണ്‍കോര്‍ട്ട് നിര്‍മിച്ച് വോളിബോളിനും ഹാന്‍ഡ് ബോളിനും ഷട്ടില്‍ ബാഡ് മിന്റണും ഇടങ്ങള്‍ നിര്‍മിച്ചു മാര്‍ക്കു ചെയ്യുന്ന തിരക്കിലാണ്. വെട്ടുകല്ലുപൊടിയും ആറ്റുമണലും ചേര്‍ത്ത മിശ്രിതം കൊണ്ടാണ് കോര്‍ട്ട് നിര്‍മിക്കുന്നത്. വൈക്കം മറവന്‍തുരുത്ത്  അരുണ്‍ഭവനില്‍ മനോഹരന്‍ (49) സംസ്ഥാനത്ത് ദേശീയ അന്തര്‍ദേശീയ ഗെയിമുകളുടെ മണ്‍കോര്‍ട്ട് നിര്‍മിച്ച് പ്രശസ്തനാണ്.

ഭാര്യാപിതാവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജീവനക്കാരനുമായ തങ്കച്ചനില്‍ നിന്നുമാണ് കോര്‍ട്ട് നിര്‍മാണം അഭ്യസിച്ചത്.മല്ലപ്പള്ളിയില്‍ കോര്‍ട്ട്  ഒരു മാസം കൊണ്ടാണ് നിര്‍മിച്ച് മാര്‍ക്ക് ചെയ്ത് കളികള്‍ക്കായി തയാറാക്കുന്നത്. ആയിരകണക്കിന് താരങ്ങള്‍ക്ക് കളിക്കളം ഒരുക്കിയ ഇദ്ദേഹം വോളിബോളില്‍ ഒളിമ്പ്യന്‍ താരങ്ങളേയും ഹാന്‍ഡ് ബോളില്‍ ദേശീയ താരങ്ങളെയും വാര്‍ത്തെടുത്ത മല്ലപ്പള്ളിയിലെ സ്റ്റേഡിയം നിര്‍മാണത്തില്‍ ഭാഗഭാക്കാകാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു.

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മാര്‍ക്കര്‍ പദവിയും നിരവധി പുരസ്കാരങ്ങളും നേടിയ ഇദ്ദേഹം സംസ്ഥാ ന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്കുവേണ്ടിയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുവേണ്ടിയും കളിക്കളങ്ങള്‍ നിര്‍മിക്കുന്നു. മല്ലപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ എംപിയുടെയും ആന്റോ ആന്റണി എംപി യുടെയും മല്ലപ്പള്ളിയിലെ കായിക പ്രേമികളുടെയും സഹകരണത്തോടെ പണി പൂര്‍ത്തിയാകുന്ന പത്തനംതിട്ട ജില്ലയിലെ രണ്ടാമത്തെ ഇന്‍ഡോര്‍ സ്റ്റേഡിയം ഓണത്തിന് നാടിന് സമര്‍പ്പിക്കാന്‍ സജ്ജമാകുമെന്ന് പബ്ലിക്ക് സ്റ്റേഡിയം സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു.

പുതുതായി നിര്‍മിച്ച കോര്‍ ട്ടില്‍ ആദ്യമത്സരങ്ങള്‍ കഴിഞ്ഞ് ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷം ഓഗസ്റ്റുമാസത്തില്‍ സംസ്ഥാനതല ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള തയാറെടുപ്പിലേക്കാണ് പ്രവര്‍ത്തനങ്ങള്‍ നീങ്ങുന്നത്.

Related posts