മഴക്കാലം വരുന്നു; രവീന്ദ്രനും മോഹനനും കളത്തിലുണ്ട്…

ktm-mazhaകോട്ടയം: മഴക്കാലമെത്തി. ഇനി രവീന്ദ്രനും മോഹനനും പണിയായി. മഴ പെയ്തു തുടങ്ങുമ്പോഴാ കുടയുടെ കാര്യം അന്വേഷിക്കുന്നത്. പിന്നെ കുടയുമെടുത്ത് ഒരോട്ടമാണ് രവീന്ദ്രനയെും മോഹനനെയും തേടി. 38 വര്‍ഷമായി കുട നന്നാക്കുന്ന ജോലി ചെയ്തു വരികയാണ് സഹോദരങ്ങളായ രവീന്ദ്രനും മോഹനനും.

കോട്ടയം കളരിക്കല്‍ ബസാറിലെ പി.കെ. കുര്യന്‍ ആന്‍ഡ് കമ്പനിയുടെ കുടക്കടയുടെ മുന്നിലാണ് ഇവരുടെ സേവനം ലഭിക്കുക. മഴ ആരംഭിച്ചതോടെ ഇവര്‍ക്കിനി തിരക്കിന്റെ നാളുകളാണ്. കുട നന്നാക്കുന്ന ജോലിക്കാരുടെ  എണ്ണം ഗണ്യമായി കുറഞ്ഞതോടെ ദൂരെ സ്ഥലങ്ങളില്‍ നിന്നുവരെ തകരാറിലായ കുടയുമായി കോട്ടയത്തു വരുന്നവരുണ്ട്. കൂടുതല്‍ പണിയുണ്ടെങ്കില്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കകം തകരാര്‍ പരിഹരിച്ച് നല്കും. ചെറിയ പണിയാണെങ്കില്‍ അപ്പോള്‍ തന്നെ ചെയ്തുകൊടുക്കും.  തിരുവാര്‍പ്പ് സ്വദേശികളായ ഈ സഹോദരങ്ങള്‍് മഴക്കാലം കഴിയുന്നതോടെ മറ്റു ജോലികള്‍ തേടി പോകും.

Related posts