മഴക്കാല രോഗങ്ങളെ നേരിടാന്‍ ശക്തമായ നടപടികള്‍

ktm-mazhakalamകടുത്തുരുത്തി: മഴക്കാല രോഗങ്ങളെ നേരിടാന്‍ ശക്തമായ നടപടികളുമായി എംഎല്‍എയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പും ത്രിതല പഞ്ചായ ത്തുകളും. ഏല്ലാ പിഎച്ച്‌സികളും അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമായിരിക്കണമെന്നും പനി വാര്‍ഡുകള്‍ ആരംഭിക്കണമെന്നും യോഗത്തില്‍ തീരുമാനം. മഴക്കാലപൂര്‍വ ശുചീകരണവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ഫലപ്രദമായി നടപ്പാക്കുന്നതിന് മോന്‍സ് ജോസഫ് എംഎല്‍എ വിളിച്ചുചേര്‍ത്ത കടുത്തുരുത്തി നിയോജക മണ്ഡത്തിലെ ജനപ്രതിനിധികളുടേയും ആരോഗ്യ വകുപ്പ് അധികൃതരുടേയും യോഗത്തിലാണ് ഈ തീരുമാനം. പിഎച്ച്‌സികളിലെ ഒഴിവുകള്‍ ഡിഎംഒയുടെ ശ്രദ്ധയില്‍പെടുത്തി പരഹരിക്കുമെന്നു യോഗത്തില്‍ പങ്കെടുത്ത ഡെപ്യൂട്ടി ഡിഎംഒ രാജന്‍ അറിയിച്ചു.

രോഗങ്ങളുമാ െത്തുന്നവര്‍ക്ക് നല്‍കുന്നതിന് പ്രാഥമികാ രോഗ ്യകേന്ദ്രങ്ങളില്‍ മരുന്നുകള്‍ സ്റ്റോക്കുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍മാര്‍ യോഗത്തെ അറിയിച്ചു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു ഇക്കുറി കുറച്ചു കേസുകള്‍ മാത്രമെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളുവെന്നും ഡെപ്യൂട്ടി ഡിഎംഒ പറഞ്ഞു. 11 പഞ്ചായത്തുകളിലായി 13 ഡെങ്കിപനികളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കടപ്ലാമറ്റം, കിടങ്ങൂര്‍, കാണക്കാരി, മരങ്ങാട്ടുപ്പിള്ളി പഞ്ചായത്തുകളിലാണ് ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കടുത്തുരുത്തിയിലും മാഞ്ഞൂരിലും ഒരാള്‍ക്കു വീതം രോഗം ബാധിച്ചു. കൂടാതെ മൂന്ന് എലിപനി, രണ്ട് ടൈഫോയിഡ് എന്നിവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൂടാതെ 60തിലധികം പേരൂടെ പനികള്‍ നിരീഷണത്തിലാണ്. ഇതേസമയം ആശുപത്രികളില്‍ പനി ബാധിച്ചെത്തുന്വരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ഡെങ്കിപനി കണ്ടെത്തിയ പഞ്ചായത്തുകളില്‍ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ മോന്‍സ് ജോസഫ് എംഎല്‍എ നിര്‍ദേശം നല്‍കി. മഴക്കാലം മുന്നില്‍കണ്ട് ആരോഗ്യവകുപ്പ് നടത്തുന്ന ശ്രമങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും സംതൃപ്തി അറിയിച്ചു. പഞ്ചായത്ത്, വാര്‍ഡുതല യോഗങ്ങള്‍, ശുചികരണ പരിപാടികള്‍, കിണറുകളില്‍ ക്ലോറിനേഷന്‍, ഉറവിട നശീകരണം, ഫോഗിംങ്ങ്, സ്‌പ്രേയിംങ്ങ് എന്നിവ നടത്തിയതായും മൂന്നുതവണ ഭവനസന്ദര്‍ശനങ്ങള്‍ നടത്തി ജനങ്ങളെ ബോധവത്കരിച്ചതായും നോട്ടീസുകള്‍ നല്‍കിയതായും ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ അറിയിച്ചു.

ഓരോ പഞ്ചായത്തുകളിലും നടത്തിയ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ എംഎല്‍എയും ഡെപ്യൂട്ടി ഡിഎംഒയും വിലയിരുത്തി. അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാംപുകള്‍ പരിശോധിക്കണമെന്നും ഹോട്ടലുകളിലും ഭഷണശാലകളിലും പരിശോധന നടത്തണമെന്നും റോഡുകളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ നടപടി വേണമെന്നും പഞ്ചായത്ത് അദികൃതര്‍ യോഗത്തില്‍ ആവശ്യപെട്ടു. മഴക്കാലപൂര്‍ ശുചികരണ പ്രവര്‍ത്തനങ്ങളുടെയും രോഗപ്രതിരോധപ്രവര്‍ത്തനങ്ങളുടെയും ഭാഗമായി ഇന്നലെ പൊതുസ്ഥലങ്ങള്‍ ശുചികരിച്ചു.  ഇന്ന് സ്കൂളുകള്‍, കോളജുകള്‍ എന്നിവയുടെ ശുചീകരണവും പ്രാതിജ്ഞ എടുക്കലും നടക്കും. നാളെ ആരോഗ്യസ്ഥാപനങ്ങളും ഇതരസ്ഥാപനങ്ങളും ശുചികരിക്കും.

നാലിന് തോട്ടങ്ങള്‍, അന്യസംസ്ഥാനക്കാരുടെ വാസസ്ഥലങ്ങള്‍, നിര്‍മാണമേഖല എന്നിവ പരിശോധിക്കുയും ശുചികരണം നടത്തുകയും ചെയ്യും. അഞ്ചിന് വീടുകളുടെ പരിസരപ്രദേശങ്ങള്‍ വൃത്തിയാക്കുകയും ശുചിത്വദിനമായി ആചരിക്കകുയും ചെയ്യും.  13, 20, 27 തീയതികളില്‍ ഡ്രൈഡേ ആചരിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൂസമ്മ ജെയിംസ്, വൈസ് പ്രസിഡന്റ് കെ.എ. തോമസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts