മഴയിലും കാറ്റിലും വീട് തകര്‍ന്നുവീണു; അത്ഭുതകരമായി അമ്മയും മകനും രക്ഷപ്പെട്ടു

ktm-veeduthakarnnuചിങ്ങവനം: അമ്മയും മകനും പുറത്തിറങ്ങിയപ്പോള്‍ വീട് തകര്‍ന്നു വീണു. കുറിച്ചി ചേലാച്ചിറ കോളനിയില്‍   കുഞ്ഞുമോളുടെ വീടാണ് ഇന്നലെ ഉച്ചകഴിഞ്ഞ്  മൂന്നരയോടെ നിലം പൊത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയിലും കാറ്റിലും ബലക്ഷയം സംഭവിച്ച വീട് ചെറിയ കാറ്റടിച്ചപ്പോള്‍ ഇടിഞ്ഞു വീഴുകയായിരുന്നു. വീട് പൂര്‍ണമായും തകര്‍ന്നു. അടുക്കളയില്‍ നിന്നു ജോലി ചെയ്യുകയായിരുന്ന കുഞ്ഞുമോള്‍ അല്‍പം മുന്‍പ് സമീപത്ത് താമസിക്കുന്ന മകളുടെ വീട്ടിലേയ്ക്കു പോയിരുന്നു.

മകന്‍ വിഷ്ണുവിനെ സുഹൃത്ത് ഫോണില്‍ വിളിച്ചപ്പോള്‍ പുറത്തിറങ്ങി നിന്ന് സംസാരിക്കുകയായിരുന്നു. അപകട സമയത്ത് രണ്ടു പേരും പുറത്തിറങ്ങിയതിനാല്‍ രക്ഷപ്പെട്ടു. വീട്ടുപകരണങ്ങള്‍ എല്ലാം നശിച്ചു. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ  അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു വില്ലേജ് അധികൃതരും വാര്‍ഡ്‌മെമ്പര്‍ കെ.ഡി. സുഗതനും സ്ഥലത്തെത്തി. മകന്‍ കട്ടിലില്‍ കിടക്കുന്നതു കണ്ടാണ് അമ്മ പുറത്തിറങ്ങിയത്. ഒടുവിലാണ് മകനും രക്ഷപ്പെട്ടതായി മനസിലാക്കിയത്.

Related posts