സീ​ത​ത്തോ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് അ​ഴി​മ​തി ! സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ സെ​ക്ര​ട്ട​റി വി​ര​ല്‍ ചൂ​ണ്ടു​ന്ന​ത് കോ​ന്നി എം​എ​ല്‍​എ​യ്ക്കു നേ​രെ; ജ​നീ​ഷ് കു​മാ​റി​നെ​തി​രേ ഉ​ന്ന​യി​ക്കു​ന്ന​ത് ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ള്‍…

സീതത്തോട് സഹകരണബാങ്കിലെ സാമ്പത്തിക ക്രമക്കേടില്‍ സസ്‌പെന്‍ഷനിലായ മുന്‍ സെക്രട്ടറി കെയു ജോസ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങള്‍.

മുന്‍ഭരണസമിതിയുടെ വീഴ്ചകള്‍ മറച്ചുവെക്കാന്‍ തന്നെ ബലിയാടാക്കുകയായിരുന്നുവെന്നാണ് ജോസ് പറയുന്നത്.സാമ്പത്തിക ക്രമക്കേട് നടന്ന കാലത്ത് ബാങ്ക് സെക്രട്ടറിയുടെ സ്ഥാനത്ത് ഉണ്ടായിരുന്നില്ലെന്നും ജോസ് പറയുന്നു.

ബാങ്കിന്റെ മുഴുവന്‍ കാര്യങ്ങളും സിപിഎമ്മിനും കോന്നി എംഎല്‍എ കെ.യു ജനീഷ് കുമാറിനുമാണ് അറിയാവുന്നത്. എംഎല്‍എ അറിയാതെ ബാങ്കില്‍ ഒരു നടപടിയും നടക്കില്ലെന്നും കെ.യു ജോസ് വ്യക്തമാക്കി.

സഹകരണ വകുപ്പ് ജീവനക്കാരെ സ്വാധീനിച്ച് എംഎല്‍എ തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നു. സസ്പെന്‍ഷന്‍ നടപടിയെ നിയമപരമായി നേരിടും. സാമ്പത്തിക ക്രമക്കേട് വിഷയം നേരത്തെ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും കെ.യു ജോസ് കൂട്ടിച്ചേര്‍ത്തു.

2013 മുതല്‍ 2018-വരെ ബാങ്കില്‍ 1.63 കോടി രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് ബാങ്ക് ഭരണസമിതിയുടെ ആരോപണം. പസി.പി.എം.ആണ് ബാങ്ക് ഭരിക്കുന്നത്.

ക്രമക്കേടുകള്‍ ആരോപിച്ച് കോണ്‍ഗ്രസിന്റെയും ബി.ജെ.പി.യുടെയും സമരം നടക്കുകയാണ്. സെക്രട്ടറി 2013-18 കാലയളവില്‍ 1,62,89,007 രൂപയുടെ തിരിമറി നടത്തിയതായാണ് ഇദ്ദേഹത്തിന് നല്‍കിയ നോട്ടീസില്‍ പറയുന്നത്.

ഇപ്പോഴത്തെ സിപിഎം ഏരിയ കമ്മറ്റിയംഗവും സീതത്തോട് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗവുമായ പി. ആര്‍ പ്രമോദിന്റെ പിതാവ് പി. എന്‍ രവീന്ദ്രന്‍ ആയിരുന്നു അക്കാലയളവില്‍ ബാങ്ക് പ്രസിഡന്റ്.

സുഭാഷ് എന്നയാളായിരുന്നു സെക്രട്ടറി. കെ യു ജനീഷ് കുമാര്‍ എംഎല്‍എ ഇക്കാലയളവില്‍ ബാങ്കില്‍ പ്യൂണ്‍ തസ്തികയില്‍ ജോലി ചെയ്യുകയുമായിരുന്നു. 2019ല്‍ സുഭാഷ് വിരമിച്ച ഒഴിവിലാണ് കെ യു ജോസ് സെക്രട്ടറിയായത്.

സി.പി.എം. ലോക്കല്‍ കമ്മിറ്റി മുന്‍സെക്രട്ടറിയും ഗ്രാമപ്പഞ്ചായത്ത് അംഗവുമായിരുന്ന കെ.യു.ജോസ് നിലവില്‍ സി.പി.എം. ആങ്ങമൂഴി ലോക്കല്‍ കമ്മിറ്റിയംഗവും സീതത്തോട്ടിലെ സി.പി.എമ്മിന്റെ പ്രധാന നേതാക്കളിലൊരാളുമാണ്.

സാമ്പത്തിക ക്രമക്കേട് ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഇദ്ദേഹത്തെ കഴിഞ്ഞദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് മുന്‍ഭരണസമിതിക്കും എംഎല്‍എയ്ക്കുമെതിരേ ആരോപണവുമായി കെ.യു ജോസ് രംഗത്തെത്തിയത്.

Related posts

Leave a Comment