മഴ, മഴ…കുട, കുട..! മഴ ആരംഭിച്ചതോടെ കുട വിപണി സജീവമായി

KTM-KUDAകോട്ടയം: മഴ ആരംഭിച്ചതോടെ കുട വിപണി സജീവമായി. കുടക്കടകളില്‍ തിരക്കോട് തിരക്കാണ്. പ്രമുഖ കുട കമ്പനികളെല്ലാം ഇക്കുറി അഞ്ചു ശതമാനം വരെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. കുട്ടികളെയും മുതിര്‍ന്നവരെയുമൊക്കെ ആകര്‍ഷിക്കാന്‍ പുതിയ കുടകളും വിപണിയില്‍ ഇറക്കിയിട്ടുണ്ട്. സൂപ്പര്‍മാന്‍, സ്‌പൈഡര്‍മാന്‍ തുടങ്ങി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങളടങ്ങിയ നിരവധി കുടകള്‍ കുട്ടികളെ ആകര്‍ഷിക്കുന്നു. സൂപ്പര്‍ ഹീറോസ് എന്നറിയപ്പെടുന്ന ഇത്തരം കളര്‍ഫുള്‍ കുടകളില്‍ പലതിലും വാച്ച് അടക്കമുള്ള സമ്മാനങ്ങളുമുണ്ട്.

വലുപ്പമേറിയ അഞ്ചു മടക്ക് (ഫൈവ് ഫോള്‍ഡ്) കുടകളാണ് ഇക്കുറി ഇറങ്ങിയവയില്‍ പുതിയ ഇനം. 490 രൂപ മുതല്‍ മുകളിലേക്കാണ് ഇതിന്റെ വില. പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഇറക്കിയ ‘പ്രിന്‍സ്’ കുടകളും വിപണയില്‍ താരമാണ്.  കമ്പനി നിര്‍മിതി കുടകള്‍ 250 മുതല്‍ 510 രൂപ വരെയാണു വില. പ്രാദേശികമായി നിര്‍മിക്കുന്ന കുടകള്‍ക്ക് 20 മുതല്‍ 30 രൂപ വരെ വിലക്കുറവുണ്ട്. ഏറ്റവും ചെലവ് ത്രി ഫോള്‍ഡ് കുടകള്‍ക്കാണെന്നു കോട്ടയത്തെ പ്രമുഖ കുട വ്യാപാരിയായ പി.കെ. കുര്യന്‍ ആന്‍ഡ് കമ്പനി ഉടമ എബി പറഞ്ഞു. കുടയുടെ പാര്‍ട്‌സുകളും നല്ലതുപോലെ വിറ്റു പോകുന്നതായി ഇദേഹം പറഞ്ഞു.

Related posts