മാവേലിക്കര: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലും തമിഴ്‌നാട്ടിലുമായി മഹാത്മാ ഗാന്ധി പ്രതിമയും സബര്‍മതിയിലെ മണ്ണും എന്ന പദ്ധതി നടപ്പാക്കിയ പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ വിവിധയിടങ്ങളില്‍ ഗാന്ധി പ്രതിമകള്‍ സ്ഥാപിക്കുന്നു. മാന്നാര്‍ എല്‍പിജി സ്കൂള്‍, പാലക്കാട് കളക്ടറേറ്റ്, കരുവാറ്റ തുടങ്ങി നിരവധിയിടങ്ങളിലാണ് ഗാന്ധി പ്രതിമയും സബര്‍മതിയിലെ ഒരു പിടി മണ്ണും പദ്ധതി നടപ്പാക്കുന്നത്.
പീസ് ഫൗണ്ടേഷന്റെ പ്രസിഡന്റ് ശില്‍പി ബിജു ജോസഫ് സ്വന്തം വരുമാനത്തില്‍ നിന്നും ഒരു ഭാഗം ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പാക്കികൊണ്ടിരിക്കുന്നത്. ഇതുവരെ 54 ഓളം പ്രമകളാണ് ഇത്തരത്തില്‍ ഇദ്ദേഹം സ്ഥാപിച്ചിരിക്കുന്നത്. ഇത്തവണത്തെ ഗാന്ധി പ്രതിമ സ്ഥാപനത്തിനൊപ്പം പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളും നടക്കുമെന്ന് ബിജു ജോസഫ് അറിയിച്ചു.