മാംസാവശിഷ്ടങ്ങളുമായി ഇതരസംസ്ഥാനക്കാര്‍ പിടിയില്‍

kkd-malinyam-bengaliകുറ്റിയാടി: മാംസാവശിഷ്ടങ്ങളുമായി രണ്ട് ഉത്തര്‍ പ്രദേശ് സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തു. നരിപ്പറ്റ പഞ്ചായത്തിലെ കുമ്പളച്ചോല ഉരുട്ടിപാല ത്തിനടുത്ത് ഓല കൊണ്ട് കെട്ടിയ ഷെഡ്ഡിലായിരുന്നു അവശിഷ്ടങ്ങള്‍. പല ദിവസങ്ങളിലായി ഈ സ്ഥലത്ത് ഇവ എത്തിച്ച് അമോണിയ, ഉപ്പ് എന്നിവ ചേര്‍ത്ത് ഉണക്കുന്നതായി നാട്ടുകാര്‍ പറയുന്നു.

ദുര്‍ഗന്ധം വമിച്ചതോടെയാണ് അധികൃതരെ വിവരമറിയിച്ചത്. തുടര്‍ന്ന് കുറ്റിയാടി പോലീസും, ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും സ്ഥലത്തെത്തിയാണ് പ്ലാസ്റ്റിക്ക് പെട്ടിയിലെത്തിച്ച അവശിഷ്ടം കസ്റ്റഡിയിലെടുത്തത്. ഇതെത്തിച്ച ഷഹസാദ് (25), നദീം (26) എന്നിവരെയാണ്  കസ്റ്റഡിയിലെടുത്തത്.  ഇതിനിടയില്‍ ഷവര്‍മ്മ ഉണ്ടാക്കാനാണ് അവശിഷ്ടം എത്തിച്ചതെ—ന്ന പ്രചാരണം വ്യാപകമായി. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ അവശിഷ്ടം കുഴിച്ചു മൂടി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts