മാണിയുടെ ചാഞ്ചാട്ടം വിലപേശല്‍ രാഷ്ട്രീയം: അഡ്വ. മാത്യു കുന്നപ്പള്ളി

knr-mathewകണ്ണൂര്‍: ബാര്‍കോഴ കേസിന് തടയിടുവാനുള്ള തട്ടിപ്പ് മാത്രമാണ് മാണിയുടെ ഇപ്പോഴത്തെ ചാഞ്ചാട്ടമെന്നും അഴിമതിയുടെ രാഷ്ട്രീയ രാവണന്മാര്‍ക്ക് ഇടതുമുന്നണിയുടെ വാതില്‍ തുറക്കില്ലെന്നും ജനാധിപത്യ കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഡ്വ. മാത്യു കുന്നപ്പള്ളി. യുഡിഎഫിന്റെ ഭാഗമായി നിന്നുകൊണ്ട് ഒരേ സമയം എന്‍ഡിഎയിലും എല്‍ഡിഎഫിലും ചേക്കേറാനുള്ള മാണിയുടെ നീക്കം രാഷ്ട്രീയ പാപ്പരത്തമാണ് വിളിച്ചറിയിക്കുന്നതെന്ന് അഡ്വ. മാത്യു കുന്നപ്പള്ളി അഭിപ്രായപ്പെട്ടു.

കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവിനെതിരേയും കാര്‍ഷിക വിളകളുടെ ഇറക്കുമതിക്കെതിരേയും സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കണ്ണൂര്‍ കളക്ടറേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റബര്‍, നാളികേരം, ഏലം തുടങ്ങിയ കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയ്ക്ക് ഇടയാക്കിയ ഇറക്കുമതി നയം കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കണം. റബര്‍വില സ്ഥിരതാ ഫണ്ട് 500 കോടി രൂപയാക്കിയും പച്ചത്തേങ്ങ സംഭരണത്തിന് 27 രൂപ വിലയാക്കിയ ഇടതുസര്‍ക്കാരിന്റെ തീരുമാനത്തെ യോഗം സ്വാഗതംചെയ്തു.

ജേക്കബ് ചൂരനോലി സ്വാഗതം പറഞ്ഞു. സി.എസ്. സെബാസ്റ്റ്യന്‍, ജോസ് നരിമറ്റം, അന്നമ്മ അഗസ്റ്റിന്‍, ജെയ്‌സണ്‍ ജീരകശേരി, പൗലോസ് തോട്ടുംകര, ജോയി പൂവത്തിങ്കല്‍, ജോയി തെക്കേടത്ത്, അബ്രാഹം പാരിക്കാപ്പള്ളി, തോമസ്കുട്ടി തോട്ടത്തില്‍, മാത്തുക്കുട്ടി ജോസ്, മേരി ജെയിംസ്, ഷൈജു , സാലു, ഡൊമിനിക്, ജോജി ആനിത്തോട്ടം, ജിജി മുക്കാട്ടുകാവുങ്കല്‍, പി.എസ്. സ്കറിയ, പി.സി. ജോസഫ്, മാണി കല്ലംകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts