മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷം 27ന്

KLM-AMMAകൊല്ലം: മാതാ അമൃതാനന്ദമയിയുടെ 63-ാമത് ജന്മദിനാഘോഷം 27ന് വള്ളിക്കാവ് അമൃതപുരയില്‍ നടക്കും. 26ന് അമൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന വിവിധ കലാ സാംസ്കാരിക പരിപാടികള്‍. 27ന് ഗുരു പാജപൂജ, മാതാ അമൃതാനന്ദമയിയുടെ ജന്മദിന സന്ദേശം, ആശ്രമത്തിന്റെ പുതിയ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം, നിര്‍ധനര്‍ക്ക് വസ്ത്രവിതരണം, അമൃത കീര്‍ത്തി പുരസ്കാരദാനം, നിര്‍ധന യുവതീ യുവാക്കളുടെ സൗജന്യ സമൂഹ വിവാഹം, പുതിയ കാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം എന്നിവ നടക്കും.

തുടര്‍ന്ന് മാതാ അമൃതാനന്ദമയി ഭക്തര്‍ക്ക് ദര്‍ശനം നല്‍കും. അതിനുശേഷം അമൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറുമെന്ന് മാതാ അമൃതാനന്ദമയീ മഠം ബോര്‍ഡ് ഒഫ് ട്രസ്റ്റീസ് വൈസ് ചെയര്‍മാന്‍ സ്വാമി അമൃത സ്വരൂപാനന്ദപുരി അറിയിച്ചു.

Related posts