മാനാഞ്ചിറക്കു പുതുശ്വാസം! പ്രോവിഡന്‍സ് കോളജ് വിദ്യാര്‍ഥിനികളുടെയും വേങ്ങേരി നിറവിന്റെയും നേതൃത്വത്തില്‍ ചിറയുടെ പരിസരം ശുചീകരിച്ചു

AAAകോഴിക്കോട്: നഗരത്തിന്റെ പ്രധാന ജലസ്രോതസായ മാനാഞ്ചിറക്കു പുതുജീവന്‍. പ്രോവിഡന്‍സ് കോളജ് വിദ്യാര്‍ഥിനികളുടെയും വേങ്ങേരി നിറവിന്റെയും നേതൃത്വത്തില്‍ ചിറയുടെ പരിസരം ശുചീകരിച്ചു. കുളത്തിന്റെ പടവുകളിലും വശങ്ങളിലും മൂടിയ പുല്ലും മാലിന്യങ്ങളും നേരത്തെ നിറവിന്റെ നേതൃത്വത്തില്‍ നീക്കിയിരുന്നു. വീണ്ടും വളര്‍ന്ന പുല്ലാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നീക്കം ചെയ്തത്.  പ്രോവിഡന്‍സ് കോളജ് എന്‍എസ്എസ് വോളണ്ടിയര്‍മാരായ നൂറു വിദ്യാര്‍ഥിനികളും നിറവിന്റെ മുപ്പതോളം പ്രവര്‍ത്തകരും ശുചീകരണത്തില്‍ പങ്കാളികളായി.

Related posts