മാന്നാറിലെ വെങ്കലപാത്രനിര്‍മാണം സംരക്ഷിക്കുവാന്‍ മൂന്നര കോടിയുടെ കര്‍മപദ്ധതികള്‍

KNR-RUPEESമാന്നാര്‍:വെങ്കലപാത്രങ്ങളും നാട് എന്ന ഖ്യാതി നേടിയ മാന്നാറിന്റെ പാരമ്പര്യവും പൈതൃതകവും സംരക്ഷിക്കുന്നതിനായി പുത്തന്‍ കര്‍മ പദ്ധതികള്‍ക്ക് രൂപം നല്‍കിയതായി അഡ്വ.കെ.കെ.രാമചന്ദ്രന്‍ നാ യര്‍ എംഎല്‍എ പറഞ്ഞു. മാന്നാര്‍ മീഡിയാ സെന്റര്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കര്‍മ പദ്ധതികളുടെ രൂപ രേഖ ധനകാര്യവകുപ്പ് മന്ത്രിക്ക് നല്‍കുകയും പുതിയ ബജറ്റില്‍ ഇതിനായി മൂന്നര കോടി വകയിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദേഹം പറഞ്ഞു. അന്യമായി കൊണ്ടിരിക്കുന്ന പാരമ്പര്യ വ്യവസായമായ വെങ്കലം പാത്ര നിര്‍മാണം, വെള്ളി ആഭരണം എന്നിവ പുത്തന്‍ തലമുറയെ പഠിപ്പിക്കുന്നതിനായി ഒരു പഠന കേന്ദ്രം മാന്നാറില്‍ തുടങ്ങും. ഇതിലൂടെ പുതിയ തലമുറയെ ഈ രംഗത്തേക്ക് കൊണ്ടുവരുവാനും ഈ പാരമ്പര്യം മാന്നാറില്‍ നിലനിര്‍ത്തുവാനും കഴിയും. ഇവിടെ നിര്‍മിക്കുന്നവ വിറ്റഴിക്കുന്നതിനും മറ്റുമുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തും.

മാന്നാറിനെ പൈതൃക ഗ്രാമമായി പ്രഖ്യാപിച്ച് കൊണ്ട് പാരമ്പര്യ വ്യവസായങ്ങളുടെ സംരക്ഷണത്തിന് കര്‍മ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുവാന്‍ ബജറ്റ് തുകയിലൂടെ കഴിയുമെന്നും എംഎല്‍എ കൂട്ടിചേര്‍ത്തു. മീഡിയാ പ്രസിഡന്റ് സതീശ് ശാന്തിനിവാസ് അധ്യക്ഷനായിരുന്നു.ഡൊമിനിക് ജോസഫ്,സാജുഭാസ്ക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts