അമരവിള: നെയ്യാര്‍ ഇറിഗേഷന് കീഴിലെ ഇടതുകര കനാല്‍ കടന്ന് പോകുന്ന മാരായമുട്ടം -തത്തിയൂര്‍ കനാലാണ് മാലിന്യം കൊണ്ട് നിറഞ്ഞ് കവിഞ്ഞത്. പ്ലാസ്റ്റിക് മാലിന്യവും ചപ്പ് ചവറും കൂടി ടണല്‍ അടഞ്ഞതോടെ പാറശാല, കാരോട്, ചെങ്കല്‍ പഞ്ചായത്ത് നിവാസികളുടെ കുടിവെള്ളം മുട്ടി. പാറശാല പഞ്ചായത്തിലെ വണ്ടിച്ചിറ കുടിവെള്ള പദ്ധതിക്ക് പൂര്‍ണമായും വെളളമെത്തിക്കുന്ന കനാല്‍ അടഞ്ഞതോടെ പ്രദേശത്തെ പ്രധാന കുടിവെള്ള പദ്ധതി നിലച്ച മട്ടിലാണ്.
രണ്ടാഴ്ച മുമ്പ് അര്‍ധരാത്രിയില്‍ മാലിന്യം കുന്നുകൂടി വെള്ളം കടന്ന് പോകാതെ അടഞ്ഞ കനാലല്‍ കരകവിഞ്ഞപ്പോള്‍ സമീപവാസിയായ ധര്‍മ്മരാജാണ് തൊട്ടടുത്ത ചാനല്‍ തുറന്ന് കനാലിലെ വെള്ളം നിയന്ത്രിച്ചത്. തുടര്‍ന്ന് ഇറിഗേഷന്‍ വകുപ്പ് 2,85,000 രൂപാ മാലിന്യ നീക്കത്തിനായി അനുവധിച്ച് രണ്ടാഴ്ചയായി പ്രവര്‍ത്തനം നടക്കുകയാണ്. എന്നാല്‍ കാലങ്ങളായുള്ള മാലിന്യം നിക്കം ചെയ്യാത്തതാണ് കനാല്‍ അടയാന്‍ കാരണമെന്നാണ് നാട്ടുകാരുടെ പരാതി .
അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മാലിന്യം നിക്കം ചെയ്യുന്നുണ്ടെങ്കിലും ഇതു പേരിനു വേണ്ടി മത്രമാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. നിലവില്‍ പന്ത്രണ്ടോളം തൊഴിലാളികള്‍ രാവും പകലും നിന്ന് മാലിന്യം നീക്കം ചെയ്യുന്നുണ്ടെങ്കിലും . 300 മീറ്റര്‍ നീളമുളള ടണലിലെ മാലിന്യ നീക്കം എന്നു പൂര്‍ത്തിയാകുമെന്നു മത്രം നിശ്ചയമില്ല.