നെയ്യാറ്റിന്‍കര: ദേശീയപാത യോരത്തായി നെയ്യാറ്റി ന്‍കരയില്‍ ടി ബി ജംഗ്ഷനും മൂന്നുകല്ലിന്‍ മൂടിനും മധ്യേയുള്ള മരുതത്തൂര്‍തോട് ശുചിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നെയ്യാറ്റിന്‍കര നഗരസഭയു ടെ സ്റ്റേഡിയത്തോട് ചേര്‍ന്നാണ് തോട് ഒഴുകുന്നത്. മഴക്കാലത്ത് തോട് നിറഞ്ഞു കവിഞ്ഞ് സമീപത്തെ പുരയിടങ്ങളിലേയ്ക്ക് വെള്ളം കയറുന്നത് പതിവാണ്. പരിസര വാസികള്‍ക്ക് പ്രയോജന പ്രദമാണെങ്കിലും ഈ തോടിനോട് അധികൃതര്‍ക്ക് അവഗണനാ മനോഭാവമാണെന്നാണ് ആക്ഷേപം.
തോടിന്റെ ഇരുവശങ്ങളും കാടും പടര്‍പ്പും പിടിച്ചിട്ടുണ്ട്. വഴിയാത്രക്കാര്‍ മാലിന്യങ്ങള്‍ ഈ തോട്ടി ലേയ്ക്ക് വലിച്ചെറി യുന്നതായും പരാതിയുയരുന്നു. തോടിനു കുറുകെ ദേശീയപാതയില്‍ പാലമു ണ്ടെങ്കിലും വീതി കുറവാണ്. നിരവധി വാഹനാ പകടങ്ങള്‍ പാലത്തിലും സമീപത്തായും സംഭവിച്ചിട്ടു ള്ളതായും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. പാലത്തിനു വീതി വര്‍ധിപ്പിക്കുകയോ കാല്‍നടയാത്രക്കാര്‍ക്ക് പ്രത്യേക നടപ്പാത നിര്‍മിക്കുകയോ ചെയ്യണമെന്ന ആവശ്യ ത്തിനും പഴക്കമുണ്ട്. എന്നാല്‍ ദേശീയപാത വികസനം യാഥാര്‍ഥ്യമാകുമ്പോള്‍ ഇവിടെയും വീതി കൂടുമെന്ന നിലപാടിലാണ് അധികൃതരെന്നും പറയപ്പെടുന്നു.