മികച്ച വേഷങ്ങളില്‍ കാവ്യാ മാധവന്‍

kavya-madhavanഎട്ടു വര്‍ഷത്തിനുശേഷം അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പിന്നെയും എന്ന ചിത്രത്തിലെ   വേഷം തന്നെയാണ് ഈ വര്‍ഷം കാവ്യാ മാധവന്റെ കരിയിറിലെ എടുത്തുപറയത്തക്ക നേട്ടം. അടൂരിന്റെ നാലു പെണ്ണുങ്ങള്‍ എന്ന ചിത്രത്തില്‍ നേരത്തെ കാവ്യ അഭിനയിച്ചിരുന്നു. ഈ വര്‍ഷം കാവ്യക്ക് കൂടുതല്‍ നല്ല  വേഷങ്ങള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ കാവ്യ നായികയാകുന്നുവെന്നാണ് പുതിയ വാര്‍ത്ത. ഏകയായി താമസിക്കുന്ന ഒരു സ്ത്രീ നേരിടുന്ന പ്രശ്‌നങ്ങളും അവള്‍ക്കു ചുറ്റും രൂപപ്പെടുന്ന ചതിക്കുഴികളും ആണ് ചിത്രത്തിന്റെ പ്രമേയം. കാവ്യയുടെ അഭിനയ ജീവിതത്തിലെ മികച്ച വേഷങ്ങളിലൊന്നായിരിക്കുമിതെന്ന് കരുതപ്പെടുന്നു.

Related posts