മിനിലോറി തട്ടി വീണ ബൈക്ക് യാത്രക്കാരന്‍ കാര്‍ കയറി മരിച്ചു

tvm-deathവെഞ്ഞാറമൂട് : തടി കയറ്റി വന്ന ലോറി ഓവര്‍ ടെക്ക് ചെയുന്നതിനിടെ എതിരെ വന്ന മിനി ലോറി തട്ടി  വീണ  ബൈക്ക് യാത്രക്കാരന്‍ ഇന്നോവ കാര്‍ കയറി  മരിച്ചു. മണ്ഡപകുന്നു ശ്രീജാ ഭവനില്‍ ശ്രീജിത്ത് (24 ) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ചെമ്പൂര് ബിന്‍സി ഭവനില്‍ ബിന്‍സിലാല്‍ (28)നെ ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപിച്ചു.ഇന്നലെ രാത്രി 11 ഓടെ വെഞ്ഞാറമൂട് ആലന്തറ ജംഗ്ഷനില്‍ ആയിരുന്നു സംഭവം .ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ കിളിമാനൂരിലേക്ക് പോകുകയായിരുന്നു .

ആലന്തറ എത്തിയപ്പോള്‍ മുന്‍പിലൂടെ പോയ തടി ലോറിയെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന മിനി ലോറി ഇടിച്ചു വീണ  ശ്രീജിത്തിന്റെ പുറകെ വന്ന ഇന്നോവ കാര്‍ കയറി ഇറങ്ങുക യായി രുന്നു.  സംഭവ സ്ഥലത്ത് വച്ച് തന്നെ ശ്രീജിത്ത് മരിച്ചു.സുഹൃത്തു ഗുരുത രാവസ്ഥയില്‍ ചികിത്സയിലാണ് .ശ്രീജിത്തിന്റെ അച്ഛന്‍ മണിയന്‍ ,അമ്മ ശ്യാമള ,സഹോദരി ശ്രീജ, ശ്രീജിത്ത് കെട്ടിട നിര്‍മാണ തൊഴിലാളി ആണ്.   ഇടിച്ചിട്ട ഇരു വാഹങ്ങളും വെഞ്ഞാറമൂട ്‌പോലീസ് കസ്റ്റഡിയില്‍ എടുത്തു .

Related posts