മിനുസമുള്ള ടൈല്‍ വിരിച്ചു; മഴക്കാലമായതോടെ ട്രഷറിക്കു മുന്നില്‍ തെന്നിവീഴല്‍ പതിവാകുന്നു

KNR-TRASHARIകണ്ണൂര്‍: മഴക്കാലം ആരംഭിച്ചതോടെ കളക്ടറേറ്റിലുള്ള ജില്ലാ ട്രഷറി ഓഫീസിലേക്ക് പോകുന്നവര്‍ ജാഗ്രതൈ! നിങ്ങള്‍ തെന്നിവീഴാന്‍ സാധ്യതയുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നു നിരവധി ആളുകള്‍ വന്നെത്തുന്ന ട്രഷറി ഓഫീസിലെ വരാന്തയുടെ ഇരുവശങ്ങളിലും മഴ പെയ്താല്‍ വെള്ളം കെട്ടിനില്‍ക്കുകയാണ്. വളരെ മിനുസമുള്ള ടൈല്‍ ഉപയോഗിച്ചാണ് വരാന്ത പണിതത്. ഇതുകാരണം ചാറ്റല്‍ മഴയ്ക്ക് പോലം വരാന്തയില്‍ വെള്ളം കെട്ടിനിന്നു നിരവധി ആളുകള്‍ മലര്‍ന്നടിച്ചുവീഴുന്ന കാഴ്ച നിത്യസംഭവമാണ്.

കളക്ടറേറ്റിലെ ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവരും തെന്നിവീഴുകയാണ്. വീടുകളിലെ മുറികളില്‍ ഉപയോഗിക്കുന്ന രീതിയിലുള്ള മിനുസമുള്ള ടൈല്‍ ഉപയോഗിച്ച് വരാന്ത പണിതതാണ് മഴയെത്തുമ്പോള്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടാകുന്നതെന്നും മഴക്കാലം കഴിയും വരെ ചൂടിപ്പായയോ മറ്റു സംവിധാനങ്ങളോ വരാന്തയില്‍ വിരിക്കണമെന്നും നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്.

Related posts