മിയ തമിഴില്‍ മുന്നേറുന്നു; വെട്രിവേല്‍ കേരളത്തിലും പ്രദര്‍ശനത്തിനെത്തുന്നു

miyaമിയ നായികയായി അഭിനയിക്കുന്ന തമിഴ് ചിത്രം വെട്രിവേല്‍ തമിഴ്‌നാടിനൊപ്പം കേരളത്തിലും പ്രദര്‍ശനത്തിനെത്തുന്നു. തമിഴില്‍ ഒന്നാംനിര നായികമാരോടൊപ്പമെത്താനുള്ള മിയയുടെ ശ്രമങ്ങള്‍ വെട്രിവേല്‍ കൂടുതല്‍ എളുപ്പമാക്കും എന്നുറപ്പാണ്. ഈ ചിത്രത്തില്‍ ശശികുമാറിന്റെ നായികയായാണു മിയ എത്തുന്നത്. ഒരു മലയാളി സുന്ദരിയായാണു മിയ അഭിനയിക്കുന്നത്.

സംവിധായകന്‍ വസന്ത്മണി തമിഴ്‌സിനിമയുടെ പ്രതീക്ഷയാണ്. തന്റെ സിനിമയില്‍ സുബ്രഹ്മണ്യപുരത്തിലെ പ്രധാന താരങ്ങളെയെല്ലാം അഭിനയിപ്പിക്കണം എന്ന പ്രതീക്ഷയില്‍ കുറേക്കാലമായി കാത്തിരിക്കുകയായിരുന്നു വസന്ത്മണി. ഒടുവില്‍ ശശികുമാര്‍, സമുദ്രക്കനി, പ്രഭു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒറ്റ ഷെഡ്യൂളില്‍ സിനിമ പൂര്‍ത്തിയാക്കുകയായിരുന്നു. വെട്രിവേലില്‍ രണ്ടു നായികമാരുണ്ടെങ്കിലും തമിഴ് പ്രേക്ഷകരുടെ കൈയടി വാങ്ങാന്‍ പോന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതു മിയയാണ്. ട്രിഡെന്റ് ആര്‍ട്‌സിന്റെ ബാനറില്‍ ഒരുക്കിയ ചിത്രം മാസ്തി റിലീസാണ് കേരളത്തില്‍ പ്രദര്‍ശത്തിനെത്തിക്കുന്നത്. -ദേവസിക്കുട്ടി

Related posts