മലയാളികളുടെ പ്രിയ നടി മിയയും തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ക്രാന്തി മാധവ് സംവിധാനം ചെയ്യുന്ന, സുനില്‍ നായകനായി എത്തുന്ന ചിത്രത്തിലാണ് മിയ നായികയായി എത്തുന്നത്. ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല. നടി മിയയുടെ ഒരു സ്‌റ്റേജ് ഷോ കണ്ടിരുന്നു. പിന്നീടാണ് മലയാളത്തിലെ ശ്രദ്ധേയയായ നടിയാണെന്നും 25 ഓളം മലയാളം സിനിമകള്‍ ചെയ്തായും അറിയുന്നത്. അങ്ങനെയാണ് പുതിയ ചിത്രത്തിലേക്ക് നായികയായി മിയയെ ക്ഷണിക്കുന്നതെന്ന് സുനില്‍ പറയുന്നു.
ഒരു കോമഡി ത്രില്ലറായ ചിത്രത്തില്‍ കമ്പനിയുടെ മാനേജരായാണ് ചിത്രത്തില്‍ മിയ എത്തുന്നുത്. ഹൈദരാബാദ്, വെനീസ് എന്നിവിടങ്ങിളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. ജൂണിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലാണ് മിയ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഋഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ശ്യാമിലിയുമാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.