ആലപ്പുഴ: ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണ്‍ ലഭിക്കാന്‍ ഇനി ഉപഭോക്താക്കള്‍ക്ക് ഒരു മിസ്ഡ് കോളിന്റെ സമയം മാത്രം. 9497979797എന്ന നമ്പരിലേക്ക് മിസ്ഡ് കോള്‍ ചെയ്യുകയോ 1993 എന്ന നമ്പരിലേക്ക് വിളിക്കുകയോ 9400054141 എന്ന നമ്പരിലേക്ക് എസ്എംഎസ് ചെയ്യുകയോ ചെയ്താല്‍ പുതിയ ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണ്‍ ഇനി ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. 49 രൂപ പ്രതിമാസ വാടക നിരക്കിലാണ് പുതിയ ഉപഭോക്താക്കള്‍ക്ക് ലാന്‍ഡ് ഫോണ്‍ ലഭ്യമാകുക. ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണിലേക്ക് മിനിട്ടിന് ഒരു രൂപയും മറ്റ് ഫോണുകളിലേക്ക് 1.20 ആയിരിക്കും നിരക്ക്.
600 രൂപ ഫോണിനായി നല്‍കണം. പുതിയ കണക്ഷനെടുക്കുമ്പോള്‍ ബിഎസ്എന്‍എലിന്റെ സിം സൗജന്യമായി ഉപഭോക്താവിന് ലഭിക്കും. ഞായറാഴ്ചകളില്‍ 24 മണിക്കൂറും സൗജന്യമായി വിളിക്കുന്നതിനുള്ള അവസരം. മറ്റു ദിവസങ്ങളില്‍ രാത്രി ഏഴുമുതല്‍ രാവിലെ ഏഴുവരെ ഇന്ത്യയിലെവിടെയും സൗജന്യമായി വിളിക്കുന്നതിനുള്ള സൗകര്യം എന്നിവ പുതിയ ഓഫറിലുണ്ട്. ലാന്‍ഡ് ഫോണ്‍ പുനരുദ്ധാരണ വര്‍ഷമായി 201617 സാമ്പത്തിക വര്‍ഷം ബിഎസ്എന്‍എല്‍ ആചരിക്കുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കള്‍ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ബ്രോട്ട്ബാന്ഡ് പ്ലാനുകളുടെ കുറഞ്ഞ വേഗത 2. എംപിപിഎസും നിശ്ചിത ഡാറ്റാപരിധിക്കുശേഷമുള്ള വേഗത 1എംപിപിഎസുമായി ഉയര്‍ത്തിയിട്ടുണ്ട്.
ലാന്‍ഡ് ഫോണില്‍ നിന്നും മൊബൈലിലേക്കും തിരിച്ചും കോള്‍ കണക്ടു ചെയ്യുന്നതിനുള്ള പുതിയ സംവിധാനവും ബിഎസ്എന്‍എല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഇത്തരം കണക്ഷനെടു ക്കുന്നവര്‍ക്കായി പ്രത്യേക താരിഫുമുണ്ട്. വിച്ഛേദിക്കപ്പെട്ട ലാന്‍ഡ് ഫോണ്‍ കണക്ഷനുകള്‍ പുനസ്ഥാ പിക്കുന്നതിനായി സെപ്റ്റംബര്‍ ഒമ്പതുവരെ ബിഎസ്എന്‍എല്‍ കസ്റ്റമര്‍ കെയര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക മേളകളും സംഘടിപ്പിച്ചിട്ടുണ്ടെന്നും ബിഎസ്എന്‍എല്‍ ആലപ്പുഴ ജനറല്‍ മാനേജര്‍ സതീഷ് റാം പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ എസ്. വേണുഗോപാലന്‍, മുരളി മോഹന്‍ നായര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.