മീനാക്ഷിപുരം-തത്തമംഗലം പാതയോരത്തു അപകടഭീഷണിയായി പാഴ്മരങ്ങള്‍

PKD-MARANGALചിറ്റൂര്‍: മീനാക്ഷിപുരം-തത്തമംഗലം സംസ്ഥാനപാതയ്ക്ക് ഇരുവശത്തും പാഴ്മരങ്ങള്‍ വളര്‍ന്നു പന്തലിച്ച ഗതാഗതതടസമുണ്ടാക്കുന്നതിനാല്‍ മുറിച്ചുനീക്കി സഞ്ചാരസൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായി. പാലക്കാട് മുതല്‍ മീനാക്ഷിപുരം വരെ 33 കോടിയുടെ കേന്ദ്രഫണ്ട് ഉപയോഗിച്ചാണ്  റബറൈസ്ഡ് റോഡ് മൂന്നരവര്‍ഷംമുമ്പ് നിര്‍മിച്ചത്.ഈ വഴിയില്‍ വാഹനാപകടങ്ങളും മരണങ്ങളും സംഭവിച്ചതിനു പാഴ്മരങ്ങളും കാരണമായിട്ടുണ്ട്.

വളവ് തിരിവു റോഡുകളില്‍ മരങ്ങളുടെ മറവുമൂലം വാഹനങ്ങള്‍ കൂട്ടിയിടിച്ചു നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്.പാഴ്മരങ്ങള്‍ക്കു ബലക്കുറവുമൂലം കാലവര്‍ഷം ആരംഭിച്ചാല്‍ റോഡില്‍ പൊട്ടി വീഴുന്നതും പതിവാണ്. കൂമന്‍കാട്, കൊല്ലന്‍കൊളുമ്പ്, ചുള്ളിപ്പെരുക്കമേട്, നന്ദിയോട്, പ്ലാച്ചിമട എന്നിവിടങ്ങളില്‍ വനംപോലെയാണ് പാഴ്മരങ്ങള്‍ കാണപ്പെടുന്നത്.

ഈ സ്ഥലങ്ങളില്‍ അറവുമാലിന്യ നിക്ഷേപങ്ങളും നടത്താറുണ്ട്. കൂടാതെ തെരുവുനായ്ക്കളും വിഷപാമ്പുകളും ഒളിസങ്കേതമായിരിക്കുകയാണ് ഇവിടം.റബറൈസ്ഡ് റോഡുനിര്‍മാണം പൂര്‍ത്തിയായശേഷം സംരക്ഷണജോലികള്‍ നിര്‍മാണ ഏജന്‍സിക്കാണ് നല്കിയിരു—ന്നത്. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയായശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഏജന്‍സി സംരക്ഷണജോലി നടത്താതിരിക്കുന്നന്നതാണ് പാഴ്മരങ്ങളുടെ വളര്‍ച്ചയ്ക്കു കാരണം.

Related posts