ചെറിയ ഇടവേളയ്ക്ക് ശേഷം 10 കല്‍പ്പനകള്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ്. മീരാ ജാസ്മിന്‍. തിരിച്ചു വരവിനേക്കാള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടു കയാണ് മീരയുടെ മേക്ക് ഓവര്‍. 10 കല്‍പ്പന കളുടെ ഓഡിയോ ലോഞ്ചിന് എത്തിയ താരത്തെ തിരിച്ചറിയാന്‍ ആരാധകര്‍ അല്പം പാടുപെട്ടു.
വസ്ത്രധാരണത്തിലും മേക്കപ്പിലും മാറ്റം വരുത്തിയാണ് താരത്തിന്റെ മടങ്ങിവരവ്. ബോയ് കട്ട് ഹെയര്‍ സ്‌റ്റൈലില്‍ പഴയ ശാലീന സുന്ദരി ഇമേജില്‍ നിന്ന് മീര മാറിയിട്ടുണ്ട്. 10 കല്‍പ്പനകളില്‍ പോലീസ് ഓഫീസറുടെ വേഷത്തിലാണ് മീര എത്തുന്നത്. അനൂപ് മേനോന്‍, കനിഹ, കവിത നായര്‍, തമ്പി ആന്റണി, പ്രശാന്ത് നാരായണന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.