വടകര: തിരുവള്ളൂര്‍ മണ്ഢലം കോണ്‍ഗ്രസ് കമ്മിറ്റി എക്‌സിക്യുട്ടീവ് മെമ്പറും പ്രവാസി കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമായ പ്രമോദ് കോട്ടപ്പള്ളിക്കു (43) മര്‍ദനമേറ്റു. ഇന്നലെ രാത്രി വീട്ടിലേക്ക് പോകും വഴി കോട്ടപ്പള്ളിക്കും കണ്ണമ്പ്രത്തകരക്കുമിടയില്‍ നാറാംകുന്നത്ത് വെച്ചാണ് മര്‍ദ്ദനമേറ്റത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന പ്രമോദിനെ മുഖംമൂടി ധരിച്ച സംഘം അക്രമിക്കുകയായിരുന്നു. കാറിന്റെ മുന്‍ഗ്ലാസും ഒരു ഹെഡ്‌ലൈറ്റും തകര്‍ന്നിട്ടുണ്ട്. തലക്ക് ഗുരുതരമായ പരിക്കേറ്റ പ്രമോദിനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുഖംമൂടി ധരിച്ചെത്തിയ സംഘം കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ചു; പരിക്കേറ്റ പ്രമോദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
