മുഖ്യമന്ത്രിയുടെ പേരില്‍ പുതിയ കടാശ്വാസ പദ്ധതി

ktmpinaraivijayanതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേരില്‍ സംസ്ഥാനത്ത് പുതിയ കടാശ്വാസ പദ്ധതി വരുന്നു. വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുന്ന ദുര്‍ബല വിഭാഗക്കാരെ സഹായിക്കാനാണ് പുതിയ പദ്ധതി. ഈ പദ്ധതി പ്രകാരം അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ എഴുതിത്തള്ളും. വായ്പാതുക പലിശയായി തിരിച്ചടച്ചിട്ടുള്ളവര്‍ക്കാണ് പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുക. ഇത്തരത്തില്‍ ബാക്കി അടയ്‌ക്കേണ്ട തുകയാണ് എഴുതിത്തള്ളുന്നത്. പദ്ധതിക്ക് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്കി.

പദ്ധതി പ്രകാരം സര്‍ക്കാരിന് എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ കടം എഴുതിത്തള്ളാന്‍ കഴിയും. നിലവില്‍ കാര്‍ഷിക കടാശ്വാസ പദ്ധതി, മത്സ്യത്തൊഴിലാളികള്‍ക്കായുള്ള കടാശ്വാസ പദ്ധതി എന്നിങ്ങനെ രണ്ടു പദ്ധതികളാണ് ഉള്ളത്. ഈ രണ്ടു പദ്ധതികളുടെയും പരിധിയില്‍ വരാത്തവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ കടാശ്വാസ പദ്ധതി കൊണ്ടുവരുന്നത്.

Related posts