മുടക്കം കൂടാതെ കുടിവെള്ളമെത്തിക്കുക യെന്നതിനാണ് മുന്തിയ പരിഗണനയെന്ന് ലാലി വിന്‍സെന്റ്

alp-laliആലപ്പുഴ: കുടിവെള്ളം മുടക്കം കൂടാതെ മണ്ഡലത്തിലെത്തിക്കുക യെന്നതിനാണ് താന്‍ മുന്തിയ പരിഗണന നല്കുകയെന്ന് ആലപ്പുഴ നിയോജകമണ്ഡലം സ്ഥാനാര്‍ഥി അഡ്വ. ലാലി വിന്‍സെന്റ്. കഴിഞ്ഞ 15 വര്‍ഷക്കാലം മണ്ഡലത്തെ നയിച്ച എല്‍ഡിഎഫ് എംഎല്‍എ മണ്ഡലത്തില്‍ അടിസ്ഥാനവികസനത്തിന് പ്രാധാന്യം നല്‍കിയിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.  ആലപ്പുഴ പ്രസ്ക്ലബ് സംഘടിപ്പിച്ച ജനസമക്ഷം-2016 മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലാലിവിന്‍സെന്റ്.

തീരത്തു കടല്‍ഭിത്തി കെട്ടി സംരക്ഷിക്കാനും പദ്ധതി തയാറാക്കും. കടല്‍ക്ഷോഭത്തില്‍ കാട്ടൂര്‍, ഓമനപ്പുഴ, ചെത്തി, ചേന്നിവേലി എന്നിവടങ്ങളില്‍ കടല്‍േേക്ഷാസത്തില്‍ നിരവധി വീടുകളാണ് നഷ്ടപ്പെടുന്നത്. ചേര്‍ത്തലആലപ്പുഴ കനാല്‍ ശുചീകരിച്ച് നീരൊഴുക്ക് ശക്തിപ്പെടുത്താന്‍ നിലവിലുള്ള ബണ്ടുകള്‍ നീക്കി പകരം ലോക്ക് ഗേജോഡുകൂടിയ പാലങ്ങള്‍ നിര്‍മിക്കുക,  കനാല്‍കര സൗന്ദര്യവല്‍ക്കരിച്ച് ടൂറിസം പദ്ധതിയും മത്സ്യം, താറാവു കൃഷികള്‍ക്കു അനുയോജ്യമാക്കുക, ശാസ്ത്രീയമായി മാലിന്യം സംസ്കരിക്കുന്നതിനായി പ്ലാന്റു സ്ഥാപിക്കുക, മണ്ഡലത്തില്‍ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രി, ഗവ. കോളേജ്, ലോകോളജ്, ടെക്‌നിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കായിക താരങ്ങള്‍ക്ക് മികച്ച പരിശീലനം നല്‍കുവാന്‍ കഴിയുന്ന സ്‌റ്റേഡിയം തുടങ്ങിയവ കൊണ്ടുവരിക, അടഞ്ഞുകിടക്കുന്ന മുഴുവന്‍ ഫാക്ടറികളും പ്രവര്‍ത്തനം തുടങ്ങാന്‍ നടപടിയെടുക്കുക, തീദേശപാതയിലെ ലെവര്‍ ക്രോസുകളില്‍ അണ്ടര്‍പാതയോ ഓവര്‍ബ്രിഡ്‌ജോ നിര്‍മിക്കുന്നതിന് കേന്ദ്രസഹാ യത്തോടെ പദ്ധതി നടപ്പിലാക്കുക തുടങ്ങിയ പദ്ധതികളെല്ലാം മനസിലുണ്ട്.  ഇവയെല്ലാം നടപ്പിലാക്കാനാവശ്യമായ നടപടികള്‍ എടുക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

പദ്ധതികളെ കോണ്‍ഗ്രസുകാര്‍ എതിര്‍ക്കുന്നു എന്നു പറഞ്ഞ് സ്വന്തം കഴിവുകേട് സമ്മതിക്കുകയാണ് നിലവിലെ എംഎല്‍എ ചെയ്തത്. എല്ലാറ്റിനും പുസ്കം എഴുതുന്ന  എംഎല്‍എ എന്തുകൊണ്ടാണ് കഴിഞ്ഞ 15 വര്‍ഷം  ആലപ്പുഴയുടെ വികസനത്തിനും വിവിധ അടിസ്ഥാന സൗകര്യങ്ങള്‍ക്കും വേണ്ടി   നിയമസഭയില്‍ നടത്തിയ  പ്രസംഗത്തിന്റെയും സര്‍ക്കാരില്‍ നല്‍കിയ കത്തുകളും ഉള്‍പ്പെടുത്തി പുസ്തകം പ്രസിദ്ധീകരിക്കാത്തതെന്നും അവര്‍ ചോദിച്ചു.

ഞാന്‍ എംഎല്‍എ ആയാല്‍ അടുത്ത തവണ ആലപ്പുഴയില്‍ ആയിരിക്കും വോട്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രസ്ക്ലബ് പ്രസിഡന്റ് വി.എസ് ഉമേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹരികൃഷ്ണന്‍ സ്വാഗതവും പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം രാമഭദ്രന്‍ പിള്ള നന്ദിയും പറഞ്ഞു.

Related posts