മുതലമടയിലെ മാങ്ങകള്‍ വിഷു വിപണിയില്‍ മുമ്പന്‍

PKD-MANGOകൊല്ലങ്കോട്: മാംഗോസിറ്റി എന്നറിയപ്പെടുന്ന മുതലമടയില്‍ വിഷുവിപണി ലക്ഷ്യംവെച്ച് മാങ്ങാ വിപണനം സജീവമാകുന്നു. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിലേക്കും വിദേശേ രാജ്യങ്ങളിലേക്കും മാങ്ങ എത്തുന്നത് മുതലമടയില്‍ നിന്നാണ്. മാങ്ങ കൃഷിക്ക് അനുകൂല കാലാവസ്ഥയും ഭൂപ്ര കൃതിയും മുതലമടയിലെ മാങ്ങാ ഉത്പാദനത്തിന് അനുകൂല ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ ആദ്യ വിളവെടുപ്പിലൂടെ ലഭിക്കുന്ന മുതലമടയിലെ മാങ്ങകള്‍ക്ക് ലോകവിപണിയില്‍എന്നും ആവശ്യക്കാരേറെയാണ്.

അല്‍ഫോന്‍സ, ഹിമാപസ്, മൂവാണ്ടന്‍, ബങ്കന പ്പള്ളി, സിന്തുരം, കിളിമൂക്കന്‍ എന്നീഇനം മാങ്ങ കളാണ് മുതലമടയില്‍ വിളവെടുക്കുന്നത്. മുബൈ, കല്‍ക്കത്ത, ഇന്‍ഡോര്‍, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളിലും രാജ്യത്തിന് പുറത്തുമാണ് മാംഗോ സിറ്റിയിലെ മാങ്ങകളുടെ പ്രധാന വിപണി.ഇതിനകംതന്നെ മുതലമടയിലെ മാന്തോപ്പുകളില്‍നിന്നും മൂന്നുതവണ മൂപ്പെത്തിയ മാങ്ങകള്‍ പറിച്ചെടുത്തുകഴിഞ്ഞു അവ കടലുകട ക്കുകയും ചെയ്തു. ഈ മാസം രണ്ടാംവാരം ആയതോടെ തമിഴ്‌നാട്, കര്‍ണ്ണാടകം എന്നിവി ടങ്ങളില്‍ നിന്നും മാങ്ങയുടെ വരവ് ആരംഭിക്കും. അതിനുമുമ്പേ മുതലമടയിലെ വിളവെടുത്ത മാങ്ങകള്‍ വിഷു വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് മുതലമടയിലെ മാങ്ങാ വ്യാപാരികള്‍.

മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, വടവ ന്നൂര്‍, പുതുനഗരം, പട്ടഞ്ചേരി എന്നീ പഞ്ചായ ത്തുകളിലായി നാലായിരത്തഞ്ചൂറ് ഏക്കറിലാ യാണ് മാവ് കൃഷി ചെയ്യുന്നത്, മാന്തോപ്പുകളില്‍ മാമ്പൂ വരുന്നതു മുതല്‍ വിളവെടുപ്പുകാലം വരെയുള്ള ദൈര്‍ഘ്യത്തില്‍ ആയിരത്തോളം തൊഴിലാളികളാണ് ഇവിടെ ഉപജീവനം നടത്തുന്നത്. പറിച്ചെടുത്ത മാങ്ങകള്‍ വലിപ്പം ഗുണനിലവാരം എന്നിവ നോക്കി തരംതിരിച്ചാണ് വിപണനത്തിന് തയ്യാറെടുക്കുന്നത്. മാരക കീടനാശിനി പ്രയോഗം കുറച്ചതും മുതലമടയിലെ മാങ്ങകള്‍ക്ക് വിപണിയില്‍ സ്വീകാര്യത വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്.

Related posts