മുതുവടത്തൂരില്‍ സ്കൂട്ടര്‍ തീവച്ച് നശിപ്പിച്ചു

kkd-bike-fireനാദാപുരം: പുറമേരിക്കടുത്ത് മുതുവടത്തൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടര്‍ അഗ്നിക്കിരയാക്കി. മുതുവടത്തൂര്‍ മാപ്പിള യുപി സ്കൂള്‍ പരിസരത്തെ മാണിക്കോത്ത് ബിജുവിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 18 ക്യൂ 1482 നമ്പര്‍ സ്കൂട്ടറാണ് തീവച്ച് നശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. സ്കൂട്ടറിന്റെ മുന്‍ഭാഗം പൂര്‍ണമായി കത്തിച്ചാമ്പലായി.

സ്കൂട്ടര്‍ വീട്ടുമുറ്റത്ത്് നിര്‍ത്തിയിട്ടതായിരുന്നു. വീടിന് മുന്‍വശത്തെ ഇടവഴിയില്‍നിന്ന് പെട്രോളോ മറ്റോ ഒഴിച്ച്് തീ കൊളുത്തിയതാവാമെന്നാണ്  പോലീസ് നിഗമനം.  മുറ്റത്തുനിന്നും ശബ്ദം കേട്ടതിനെ തുടര്‍ന്ന് എഴുന്നേറ്റ് വാതില്‍തുറന്ന് പുറത്തിറങ്ങിയപ്പോള്‍ സ്കൂട്ടര്‍ കത്തുന്നതാണ് കണ്ടതെന്ന് ബിജുവിന്റെ അമ്മ ജാനു പറഞ്ഞു. ഉടന്‍ വെള്ളമൊഴിച്ച് തീ കെടുത്തുകയായിരുന്നു. നാദാപുരം എസ്‌ഐ എം.ബി. രാജേഷും കണ്‍ട്രോള്‍ റും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

Related posts