മുദ്രപത്രത്തിനു കടുത്തക്ഷാമം; ആവശ്യക്കാര്‍ വലയുന്നു

kkd-mudraചാവക്കാട്: മുദ്രപത്രത്തിന് കടുത്തക്ഷാമം. കുറഞ്ഞവിലയുടെ പത്രങ്ങള്‍ കിട്ടാനില്ല. 10, 20, 50, 100 രൂപ വിലയുള്ള മുദ്രപത്രങ്ങള്‍ക്ക് പകരം 500 രൂപയുടെ പത്രം വാങ്ങേണ്ട ഗതികേടിലാണ് അത്യാവശ്യക്കാരന്‍.സ്കൂളിലെ വിവിധ ആവശ്യങ്ങള്‍ക്ക് പ്രത്യേകിച്ച് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് പത്രം ആവശ്യമാണ്. ജനന സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ മറ്റു സര്‍ക്കാര്‍ തല ആവശ്യങ്ങള്‍ക്കും മുദ്രപത്രത്തിന്റെ ക്ഷാമം സാധാരണക്കാരെ വലയ്്ക്കുകയാണ്.

ഒരു മാസത്തിലധികമായി ചെറിയ വിലയുടെ പത്രം ലഭിക്കാത്തതുകൊണ്ട് രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ പല ഇടപാടുകളും സ്തംഭനത്തിലാണെന്ന് ആധാരം തയാറാക്കുന്ന ഇ.വി.മുഹമ്മദാലി പറഞ്ഞു.രണ്ടാഴ്ച മുമ്പ് കുറഞ്ഞവിലയുടെ ഏതാനും പത്രം കിട്ടി. പിന്നെ ലഭിച്ചില്ലെന്ന് വെണ്ടര്‍മാര്‍ പറയുന്നു. അച്ചടിയിലുണ്ടായ കാലതാമസമാണ് ക്ഷാമത്തിന് മുഖ്യകാരണമത്രേ. ചെറിയ വിലയുടെ പത്രത്തിന് മാത്രം ക്ഷാമം നേരിട്ടത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.മുദ്രപത്രത്തിന്റെ ക്ഷാമം തീര്‍ക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നവകേരള ദേശീയവേദി ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് അബ്ദുള്‍സലാം കോഞ്ചാടത്ത് ആവശ്യപ്പെട്ടു.

Related posts