മുന്നണികള്‍ അവസാനവട്ട ചര്‍ച്ചയില്‍; വിജയഗാനങ്ങളും മധുരവും റെഡി..!

alp-voteannalചങ്ങരംകുളം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും പ്രവര്‍ത്തകരും അവസാന വട്ടചര്‍ച്ചയിലാണ്. ഒന്നര മാസത്തോളമായി ഓടിത്തളര്‍ത്ത സ്ഥാനാര്‍ഥികളാവട്ടെ ശാരീരികവും മാനസികവുമായ ക്ഷീണം തീര്‍ക്കുന്നതിനായുളള വിശ്രമത്തിലുമാണ്. പോളിംഗിലെ ആവേശം ഈ തെരഞ്ഞടുപ്പില്‍ പ്രകടമായത് ഫലം കാത്തിരിക്കുന്ന വോട്ടര്‍മാരിലും ആകാംക്ഷ വര്‍ധിപ്പിക്കുന്നു. സര്‍വേ ഫലങ്ങള്‍ അനുകൂലമായത് മുതലെടുത്ത് പല സ്ഥലങ്ങളിലും എല്‍ഡിഎഫ് അനുകൂലികള്‍ തെരഞ്ഞെടുപ്പ് വിജയം ആഘോഷമാക്കാന്‍ ഒരുങ്ങി കഴിഞ്ഞു.

യുഡിഎഫ് അണികള്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല. സര്‍വേ ഫലങ്ങള്‍ തകിടം മറിച്ച് ഒരു ഒരു അട്ടിമറി ഭരണം കൂടി യുഡിഎഫിന്റെ കൈകളില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍. ലഡുവും പായസവും ആഘോഷ വാദ്യങ്ങളും പടക്കങ്ങളും മാത്രമല്ല, ജയിക്കാന്‍ പോവുന്ന സ്ഥാനാര്‍ഥികളുടെ പേരിലുളള വിജയഗാനങ്ങള്‍ വരെ പല മണ്ഡലങ്ങളിലും റെഡിയായിക്കഴിഞ്ഞു.

തെരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ ഇന്ന് വരെയില്ലാത്ത പ്രചാരണങ്ങളുമായി മല്‍സര രംഗത്ത് സജീവമായ എന്‍ഡിഎയും മുന്നേറ്റമുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ്. എല്‍ഡിഎഫും യുഡിഎഫും ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന പൊന്നാനി, തവനൂര്‍ മണ്ഡലങ്ങളില്‍ ഇത്തവണ കടുത്ത മല്‍സരം നടന്നത് ഇരുമുന്നണികളിലും പ്രതീക്ഷയും ഒപ്പം ആശങ്കയും ഉണ്ടാക്കുന്നുണ്ട്.

Related posts