ഒടുവില്‍ മുരുകനെ കാണാന്‍ ആശാന്‍ എത്തി. മലയാളികളുടെ നടനവിസ്മയം മോഹന്‍ലാലിനെ പ്രേക്ഷകരുടെ മുന്‍പില്‍ മെയ്യടക്കമുള്ള അഭ്യാസിയായി അവതരിപ്പിച്ച സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ന്‍ കേരളത്തിലെ ആരാധകരുടെ ആവേശം നേരിട്ടു കണ്ട് അവര്‍ക്കിടയിലിരുന്ന് പുലിമുരുകന്‍ കാണാന്‍ തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരത്തെ മള്‍ട്ടി പ്ലക്‌സ് തിയറ്ററില്‍ രാവിലത്തെ ഷോയ്ക്കാണ് പീറ്ററെത്തിയത്.
ഷോകഴിഞ്ഞ് സ്റ്റണ്ട് മാസ്റ്റര്‍ പുറത്തിറങ്ങിയതോടെ ആരാധകരും മാധ്യമ പ്രവര്‍ത്തകരും പൊതിഞ്ഞു.ഒരു സാധരണ പ്രേക്ഷകനെപ്പോലെ ചിത്രം കണ്ടാസ്വദിക്കാനാണ് താന്‍ എത്തിയതെന്നും പടം അതിഗംഭീരമാണെന്നും പീറ്റര്‍ പറഞ്ഞു.ചിത്രം കാണാന്‍ തിയറ്ററില്‍ എത്തിയപ്പോള്‍ തന്നെ ആ വിവരം പീറ്റര്‍ ഫേസ്ബുക്കില്‍ നല്‍കിയിരുന്നു.