മാവേലിക്കര: യുഡിഎഫ് ഗവണ്മെന്റ് കഴിഞ്ഞ പ്രകടനപത്രികയിലെ മുഴുവന്‍ വാഗ്ദാനങ്ങളും നടപ്പിലാക്കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി ബൈജു കലാശാലയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മാവേലിക്കരയില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അപവാദ പ്രചരണങ്ങള്‍ക്കു മുന്നില്‍ നിന്ന് ഓടിയൊളിക്കുന്ന സ്വഭാവം തനിക്കില്ല.
എന്നാല്‍ ഒന്നും പറയാനില്ലാത്തതു കൊണ്ടാണ് നിയമസഭയില്‍ നടന്ന ചര്‍ച്ചകളില്‍ നിന്നു പ്രതിപക്ഷം തുടര്‍ച്ചയായി വിട്ടുനിന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് രാജു മുകുളേത്ത് അധ്യക്ഷനായി. ജില്ലാ ചെയര്മാന് എം.മുരളി, കൊടിക്കുന്നില്‍ സുരേഷ് എംപി, കല്ലുമല രാജന്, കോശി.എം.കോശി, കെ.ആര് മുരളീധരന്, ജന്നിംഗ്സ് ജേക്കബ്, കെ.ഗോപന്, ജി.വേണു, സ്ഥാനാര്‍ഥി ബൈജു കലാശാല തുടങ്ങിയവര്‍ പ്രസംഗിച്ചു.