‘മൂന്നാം കണ്ണ’ തുറന്നു; വാഹന ഉടമകള്‍ സൂക്ഷിക്കുക! കോട്ടയം ആര്‍ടി ഓഫീസില്‍ തേര്‍ഡ് ഐ എന്‍ഫോഴ്‌സ്‌മെന്റ് എന്ന പേരില്‍ നിരീക്ഷണ കാമറ സ്ഥാപിച്ചു

CCTVകോട്ടയം: കോട്ടയം ആര്‍ടി ഓഫീസില്‍ തേര്‍ഡ് ഐ എന്‍ഫോഴ്‌സ്‌മെന്റ് എന്ന പേരില്‍ നിരീക്ഷണ കാമറ സ്ഥാപിച്ചു. നിയമവിരുദ്ധമായി വാഹനം ഉപയോഗിക്കുന്നവര്‍ക്കെതിരേ കാമറ കണ്ണിലൂടെ നടപടിയെടുക്കും. ഹെല്‍മറ്റ് ധരിക്കാത്തവര്‍, സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്തവര്‍, അപകടകരമായും ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചും സിഗ്നല്‍ ലൈറ്റുകളെ അവഗണിച്ചും വാഹനം ഓടിക്കുന്നവര്‍, നിയമാനുസൃതമായ രീതിയില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കാത്തവര്‍, അനുവാദമില്ലാത്ത രൂപമാറ്റങ്ങള്‍ വാഹനത്തിനു വരുത്തിയവര്‍, അപകടകരമായ രീതിയില്‍ സാധനങ്ങള്‍ കയറ്റിയും മറ്റും പൊതുനിരത്തില്‍ വാഹനം ഉപയോഗിക്കുന്നവര്‍ എന്നിവരെ ഇനിമുതല്‍ നിരീക്ഷണ കാമറയുടെ സഹായത്തോടെ ഒപ്പിയെടുത്ത് വാഹന ഉടമയുടെ പേരില്‍ നോട്ടീസ് അയയ്ക്കുന്നതാണ്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം അതാത് ആര്‍ടിഒ, ജോയിന്റ് ആര്‍ടിഒ മുമ്പാകെ പിഴയൊടുക്കി തുടര്‍ നടപടികള്‍ ഒഴിവാക്കാമെന്ന് ആര്‍ടിഒ കെ. പ്രേമാനന്ദന്‍ അറിയിച്ചു.

Related posts