നന്ദി ലോക്ക് ഡൗണ്‍ നന്ദി ! ലോക്ക് ഡൗണ്‍ ദിനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കാജല്‍ അഗര്‍വാള്‍; നടി ഇങ്ങനെ പറയാനൊരു കാരണമുണ്ട്…

രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ നിയമമനുസരിക്കുന്ന എല്ലാവരും വീടിനുള്ളില്‍ തന്നെ അടച്ചിരിക്കുകയാണ്. സമയം പോകാന്‍ പലരും പുതുവഴികളും തേടുന്നുണ്ട്.

സിനിമാ താരങ്ങളുടെ നേരംപോക്കുകളുടെ വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഇതിനിടയില്‍ നടി കാജല്‍ അഗര്‍വാള്‍ തന്റെ ലോക്ക് ഡൗണ്‍ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. അതോടൊപ്പം ലോക്ക് ഡൗണ്‍ ദിനങ്ങള്‍ നന്ദി പറയുകയും താരം ചെയ്യുന്നുണ്ട്.

താന്‍ ഈ സമയംകൊണ്ട് ഒരു അടിപൊളി ഷെഫായി മാറിയെന്നാണ് താരം പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം കാരറ്റ് കേക്ക് ചുട്ടെടുക്കാന്‍ പഠിച്ച കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരുന്നു.

ഇപ്പോള്‍ പഞ്ചാബി ഖസ്ത സമോസ ഉണ്ടാക്കിയത്രേ. അമ്മയുടെ സഹായത്തോടെയാണ് താരം സമോസ ഉണ്ടാക്കിയത്.

ട്വിറ്ററിലൂടെ കാജല്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തു. തന്റെ ‘മാസ്റ്റര്‍ ഷെഫ് മമ്മിയില്‍’ നിന്ന് പാചകക്കുറിപ്പ് ലഭിച്ചതായി കാജല്‍ കുറിപ്പില്‍ പറയുന്നു. എന്റെ ആദ്യ പ്രയത്നം എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

Related posts

Leave a Comment