വാഷിംഗ്ടണ്‍: ലൈംഗീക അടിമകളാക്കപ്പെട്ട പെണ്‍കുട്ടികളെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഓണ്‍ലൈനിലൂടെ വില്‍ക്കാന്‍ നടത്താന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംഘടനയുടെ മൂലധനം ഉയര്‍ത്തുന്നതിനാവശ്യമായ പണം കിട്ടുന്നതിനാണ് ഓണ്‍ലൈന്‍ വാണിഭം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.—
മേയ് 20നാണ് അടിമകളാക്കപ്പെട്ടപെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സഹിതമുള്ള പോസ്റ്റ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. അബു അസാദ് അല്‍മാനി എന്ന ഐഎസ് ഭീകരനാണ് പോസ്റ്റിട്ടത്. ഏകദേശം 18 വയസു പ്രായം തോന്നിക്കുന്ന രണ്ടു പെണ്‍കുട്ടികളുടെ മുഖം മറച്ച നിലയിലാണ്. പെണ്‍കുട്ടികള്‍ക്ക് അഞ്ചു ലക്ഷം രൂപ(8,000 ഡോളര്‍) ആണ് വിലയിട്ടിരിക്കുന്നത്. ചിത്രങ്ങള്‍ ചില മണിക്കൂറുകള്‍ക്ക് ശേഷം നീക്കം ചെയ്തതതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.—
നൂറോളം സ്ത്രീകളാണ് ഇത്തരത്തില്‍ അടിമകളാക്കപ്പെട്ട് ഐഎസ് താവളങ്ങളില്‍ കഴിയുന്നത്. അടികളാക്കപ്പെട്ട യുവതികള്‍ ഗര്‍ഭം ധരിക്കാതിരിക്കാന്‍ ഐഎസ് വിവിധ തരത്തിലുള്ള ഗര്‍ഭനിരോധന ഉപാധികള്‍ ഉപയോഗിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭീകരര്‍ അടിമകളാക്കിയിട്ടുള്ള പെണ്‍കുട്ടികളുടെ അവസ്ഥ വളരെ ദുരിതപൂര്‍ണമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.