അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള കഥകള്‍ക്കു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പലരും അന്യഗ്രഹ ജീവികളെ കണ്ടിട്ടുണ്ടെന്നും ഇവ സഞ്ചരിക്കുന്ന പറക്കും തളികകള്‍ പല സ്ഥലങ്ങളിലും പ്രത്യക്ഷപ്പെട്ടതായുമുള്ള നിരവധി അഭ്യൂഹങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതുവരെ ഇവയെക്കുറിച്ചു വ്യക്തമായ യാതൊരു അറിവും ലഭിച്ചിട്ടുമില്ല. എന്നാല്‍, ഇപ്പോള്‍ അന്യഗ്രഹ മത്സ്യത്തെ പിടികൂടിയ വാര്‍ത്ത സോഷ്യമീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
എന്നാല്‍ കക്ഷി അന്യഗ്രഹത്തില്‍നിന്നു വന്ന മത്സ്യമൊന്നുമല്ല. പിങ്കും വെളുപ്പും കലര്‍ന്ന നിറവും പച്ച കലര്‍ന്ന കണ്ണും പരുക്കനായ തൊലിയും മൂന്നു ചെകിളകളുമുള്ള ഒരു മത്സ്യത്തിനെയാണു മെക്‌സിക്കോയില്‍നിന്നു ജെയിം റെന്‍ഡന്‍ എന്നയാള്‍ പിടികൂടിയത്. പ്രദേശവാസികള്‍ ഇത് അന്യഗ്രഹ മത്സ്യമാണെന്നു തെറ്റിദ്ധരിക്കുകയായിരുന്നു. എന്നാല്‍ ഇതു സ്വെല്‍ വിഭാഗത്തില്‍പ്പെട്ട സ്രാവ് ആയിരുന്നു. വളരെ ചെറിയ മത്സ്യമായതിനാല്‍ പിന്നീട് ഇതിനെ കടലിലേക്കു തിരികെ വിട്ടു.
സാധാരണയായി 370 അടി ആഴത്തിലാണ് ഇത്തരത്തിലുള്ള സ്രാവുകളുടെ വാസം. അഞ്ചു മുതല്‍ ഏഴു വരെ ചെകിളകള്‍ ഇവയ്ക്കു കാണാറുണ്ട്. എന്നാല്‍ മത്സ്യത്തിന്റെ ഘടനയില്‍ മാറ്റമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.