570 കോടി രൂപയുടെ വിറ്റുവരവിലൂടെ കെഎംഎംഎല്‍ ലാഭത്തിലേക്ക്

KLM-M=KMMLകൊല്ലം 570 കോടി രൂപയുടെ വിറ്റുവരവിലൂടെ കെഎംഎംഎല്‍ 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 21 കോടി രൂപയുടെ ലാഭം കൈവരിച്ചു. 2014-15 സാമ്പത്തിക വര്‍ഷത്തെ 24 കോടി രൂപയുടെ നഷ്ടത്തില്‍ നിന്നാണ് കമ്പനി ഈ നേട്ടം കൈവരിച്ചത് എന്ന് മാനേജിംഗ്    ഡയറക്ടര്‍ ഡോ. ഫെബി വര്‍ഗീസ് പറഞ്ഞു. കമ്പനിയുടെ മിനറല്‍ സെപ്പറേഷന്‍     യൂണിറ്റും, ടൈറ്റാനിയം പിഗ്മെന്റ് യൂണിറ്റും, ടൈറ്റാനിയം സ്‌പോഞ്ച് യൂണിറ്റും ഈ സാമ്പത്തിക വര്‍ഷം മികച്ച നിലയില്‍ പ്രവര്‍ത്തിച്ചു.

39,075 മെട്രിക് ടണ്‍ ബനിഫിഷ്യേറ്റഡ് ഇല്‍മനൈറ്റും, 65,630 മെട്രിക് ടണ്‍ ഇല്‍മനൈറ്റും,  5,346 മെട്രിക് ടണ്‍ സിര്‍ക്കണും ഉല്‍പ്പാദിപ്പിച്ചത് സര്‍വകാല റെക്കോര്‍ഡാണ്. കൂടാതെ 33,624.8 മെട്രിക് ടണ്‍ പിഗ്മെന്റിന്റെ ഉല്‍പ്പാദനം പോയഅഞ്ചുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്നതാണ്.വിപണന രംഗത്തും കമ്പനി മുന്നേറ്റം നടത്തി. 5,088 മെട്രിക് ടണ്‍ ടൈറ്റാനിയം ടെട്രാക്ലോറൈഡിന്റെയും 5,557.3 മെട്രിക് ടണ്‍ സിര്‍ക്കണിന്റെ വിപണനം സര്‍വകാല റെക്കോര്‍ഡാണ്്.

ഉത്പ്പാദന ചെലവ് കുറയ്ക്കുന്നതിനും, ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും കൈക്കൊണ്ട നടപടികള്‍ ജീവനക്കാരുടെ പൂര്‍ണപങ്കാളിത്തത്തോടെ നടപ്പിലാക്കിയതാണ് കെഎംഎംഎല്‍-നെ ഇപ്പോള്‍ ലാഭത്തില്‍ എത്തിച്ചത് എന്നും മാനേജിംഗ് ഡയറക്ടര്‍  ഡോ. ഫെബി വര്‍ഗീസ് പറഞ്ഞു.

Related posts